സൂപ്പർ‌ ബൈക്ക് മോഷ്ടിച്ച സൂപ്പർ മോഷ്ടാക്കൾ കാമറയിൽ കുടുങ്ങി
Friday, July 21, 2017 5:30 AM IST
നാ​ൽപ്പ​ത് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ക​വാ​സാ​ക്കി എ​ച്ച് 2 കാ​ർ​ബ​ണ്‍ ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ മോഷ്ടിക്കുന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. ല​ണ്ട​നി​ലെ ഡ​യ​റ്റോ​ണ മോ​ട്ടോ​ഴ്സി​ന്‍റെ ഷോ​റൂ​മി​ൽ നി​ന്നു​മാ​ണ് ഈ ​ബൈ​ക്ക് മോ​ഷ്ടി​ച്ച​ത്. ഷോ​റൂ​മി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളും സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ഒ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളും ഡ​യ​റ്റോ​ണ​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. മോ​ഷ്ടാ​ക്ക​ളെ ക​ണ്ടു​പി​ടി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​നം ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ‌




മൂ​ന്ന് സ്കൂ​ട്ട​റു​ക​ളി​ലാ​യി എ​ത്തി​യ സം​ഘം ര​ണ്ടു ബൈ​ക്കുകളാണ് മോഷ്ടി​ച്ച​ത്. മു​ൻ​വാ​തി​ൽ ത​ക​ർ​ത്ത ഉ​ട​നെ ഷോ​റൂ​മി​ലെ സെ​ക്യൂ​രി​റ്റി അ​ലാ​റം ശ​ബ്ദി​ച്ചു​വെ​ങ്കി​ലും സ​മീ​പ​ത്തു​കൂ​ടി വ​ന്ന​വ​രാ​രും പ്ര​തി​ക​രി​ക്കാ​തെ പോ​കു​ക​യാ​യി​രു​ന്നു. മോഷ്ടാ​ക്ക​ൾ മ​റ്റ് വാ​ഹ​ന​ങ്ങ​ളും ഷോ​റു​മി​ൽ നി​ന്നും പു​റ​ത്തേ​ക്കി​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.