കുട്ടികൾ പഠിക്കട്ടെ..! സ്വന്തം ചിലവിൽ വിദ്യാർഥികൾക്ക് സ്മാർട്ട് ക്ലാസ്റൂം ഒരുക്കി പ്രധാനാധ്യാപിക
Wednesday, July 19, 2017 3:19 AM IST
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നം സു​ഗ​മ​മാ​ക്കാ​ന്‍ സ്വ​ന്തം കൈയ്യി​ല്‍​നി​ന്നു പ​ണം മു​ട​ക്കി​യ പ്ര​ധാ​നാ​ധ്യാ​പിക​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. ത​മി​ഴ്നാ​ട്ടി​ലെ ട്രി​ച്ചി​യി​ലു​ള്ള സ​ര്‍​ക്കാ​ര്‍ മി​ഡി​ല്‍ സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക രാ​ജ​രാ​ജേ​ശ്വ​രി​യാ​ണ് ‘കൈ​മ​റ​ന്നു​ള്ള’ തന്‍റെ സ​ല്‍​പ്രവൃ​ത്തി​യി​ലൂ​ടെ ഏ​വ​ര്‍​ക്കും മാ​തൃ​ക​യാ​യ​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ കു​റ​വാ​യി​രു​ന്ന ത​ന്‍റെ സ്കൂളി​ല്‍ ‘സ്മാ​ര്‍ട്ട് ക്ലാ​സ് റൂ​മു​ക​ള്‍’ സ​ജ്ജീ​ക​രി​ക്കാ​നാ​ണ് അ​ധ്യാ​പി​ക പ​ണം​മു​ട​ക്കി​യ​ത്. 1.84 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് ഇ​വ​ര്‍ ത​യാ​റാ​ക്കി​യ സ്മാ​ര്‍​ട് ക്ലാ​സ്റൂമു​ക​ളി​ല്‍ കുട്ടി​ക​ള്‍ ഇ​പ്പോ​ള്‍ സ്മാ​ര്‍​ട്ടാ​യി പ​ഠ​ന​മാ​രം​ഭി​ച്ചി​രി​ക്കു​ന്നു. ഇ​ന്‍റർനെ​റ്റ്,പ​വ​ര്‍ പോ​യി​ന്‍റ് പ്ര​സ​ന്‍റേ​ഷ​ന്‍,വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ സ്മാ​ര്‍​ട്ട് ക്ലാ​സ്റൂമി​ല്‍ ല​ഭ്യ​മാ​ണ്.

കു​ട്ടി​ക​ള്‍ ന​ന്നേ കു​റ​വാ​യി​രു​ന്ന സ്കൂ​ളി​ല്‍ ഇ​പ്പോ​ള്‍ ആ​വ​ശ്യ​ത്തി​ല​ധി​കം വി​ദ്യ​ാര്‍​ഥി​ക​ളും എ​ത്തി​യി​ട്ടു​ണ്ട്. മാ​താ​പി​താ​ക്ക​ള്‍ ത​ങ്ങ​ളു​ടെ മ​ക്ക​ളെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്ള സ്കൂ​ളു​ക​ളി​ലേ​ക്കേ അ​യ​യ്ക്കു​ക​യു​ള്ളു​വെ​ന്നും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യാ​ല്‍ സ​ര്‍​ക്കാ​ര്‍ സ്കൂളു​ക​ളി​ലും വി​ദ്യ​ാര്‍​ഥി​ക​ള്‍ കൂ​ടു​ത​ലാ​യി എ​ത്തു​മെ​ന്നും രാ​ജ​രാ​ജേ​ശ്വ​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.