ഭാ​ര്യ​മാ​ർ​ക്കൊ​പ്പം ഷോ​പ്പിം​ഗി​നു പോ​കു​ന്ന ഭ​ർ​ത്താ​ക്കന്മാർക്ക് ഇത് ഉപകാരപ്പെടും
Saturday, July 15, 2017 11:05 AM IST
ഭാ​ര്യ​യു​മാ​യോ കാ​മു​കി​യു​മാ​യോ ഷോ​പ്പിം​ഗി​നു പോ​കു​ന്പോ​ൾ വെ​റും കാ​ണി​യാ​യി നി​ൽ​ക്കു​ന്ന ജോ​ലി​യാ​ണ് മി​ക്ക ഭ​ർ​ത്താ​ക്കന്മാർ​ക്കും കാ​മു​കന്മാ​ർ​ക്കും. കു​റേ സ​മ​യം ഇ​ങ്ങ​നെ നി​ന്നു ക​ഴി​യു​ന്പോ​ൾ ഇ​വ​ർ​ക്ക് ബോ​റ​ടി​ക്കാ​നും തു​ട​ങ്ങും. ഇ​തി​നൊ​രു പ​രി​ഹാ​ര​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു ഷോ​പ്പിം​ഗ് മാ​ൾ. ചൈ​ന​യി​ലെ ഷാംഗ്ഹാ​യി​യി​ലു​ള്ള ഏ​റ്റ​വും വ​ലി​യ മാ​ളാ​യ ഗ്ലോ​ബ​ൽ ഹാ​ർ​ബ​ർ മാ​ളി​ലാ​ണ് "​ഹ​സ്ബ​ൻ​ഡ് റ​സ്റ്റ് ഹാ​ച്ച​സ്' എ​ന്ന പേ​രി​ൽ വി​നോ​ദ​ത്തി​നാ​യി ഉ​പ​ക​ര​ണം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.




ഒ​രാ​ൾ​ക്ക് മാ​ത്രം ഇ​രി​ക്കാ​ൻ ക​ഴി​യു​ന്ന ഈ ​ഉ​പ​ക​ര​ണ​ത്തി​ൽ ക​യ​റി​യി​രു​ന്ന് ഇ​വ​ർ​ക്ക് വി​നോ​ദ​ത്തി​ലേ​ർ​പ്പ​ടാം.​കം​പ്യൂ​ട്ട​ർ ഗെ​യി​മു​ക​ളു​ൾ​പ്പ​ടെ​യു​ള്ള വി​നോ​ദ​ത്തി​ലൂ​ടെ ഭാ​ര്യ​യോ കാ​മു​കി​യോ ഷോ​പ്പിം​ഗ് ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​രു​ന്ന​തു വ​രെ മ​ടു​പ്പൊ​ന്നും തോ​ന്നാ​തെ സ​മ​യം ചി​ല​വ​ഴി​ക്കാ​നും ഇ​വ​ർ​ക്കു ക​ഴി​യും. ഉ​ള്ളി​ൽ എ​സി വ​രെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഈ ​ഉ​പ​ക​ര​ണ​ത്തെ ഇ​ഷ്ട​പ്പെ​ട്ട് പ​ല​രും ഭാ​ര്യ​മാ​ർ​ക്കൊ​പ്പം ഷോ​പ്പിം​ഗി​നാ​യി ഈ ​മാ​ളി​ൽ എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്താ​യാ​ലും ത​ന്നെ ഭ​ർ​ത്താ​വ് എ​ങ്ങോ​ട്ടും കൊ​ണ്ടു പോ​കി​ല്ലെ​ന്ന ഭാ​ര്യ​മാ​രു​ടെ പ​രാ​തി​ക​ൾ​ക്ക് ഒ​രു പ​രി​ഹാ​രം നേ​ടി കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഈ ​ഉ​പ​ക​ര​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.