സന്ദർശകരെ വരവേൽക്കാൻ ഹോപ്
Saturday, July 15, 2017 10:29 AM IST
ല​ണ്ട​നി​ലെ നാ​ച്വ​റ​ൽ ഹി​സ്റ്റ​റി മ്യൂ​സി​യ​ത്തി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രെ ഇ​നി വരവേൽക്കുന്നത് ഒന്നേകാൽ നൂറ്റാണിലേറെ പഴക്കമുള്ള നീ​ല​ത്തി​മിം​ഗ​ല​ത്തി​ന്‍റെ അ​സ്ഥി​കൂ​ടം. ലോ​കപ്ര​ശ​സ്ത​മാ​യ ഈ ​ഹി​സ്റ്റ​റി മ്യൂ​സി​യ​ത്തി​ന്‍റെ പ്ര​വേ​ശ​നക​വാ​ട​ത്തി​ൽ "ഹോ​പ്' എ​ന്നു പേ​രി​ട്ട ഭീ​മ​ൻ തി​മിം​ഗ​ല അ​സ്ഥി​കൂ​ടം സ്ഥാ​പി​ച്ചു. 25.2 മീ​റ്റ​ർ നീ​ള​മു​ള്ള അ​സ്ഥി​കൂ​ട​ത്തി​ന് 126 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ട്.

1891ൽ ​അ​യ​ർ​ല​ൻ​ഡി​ലെ ഒ​രു ക​ട​ൽ​ത്തീ​ര​ത്ത് അ​ടി​ഞ്ഞ നീ​ല​ത്തി​മിം​ഗ​ല​ത്തി​ന്‍റെ അ​സ്ഥി​കൂ​ട​മാ​ണി​ത്. മു​ന്പ് കൃ​ത്രിമ​മാ​യി നി​ർ​മി​ച്ച ഡി​പ്പി എ​ന്ന ദി​നോ​സ​ർ അ​സ്ഥി​കൂ​ട​മാ​യി​രു​ന്നു മ്യൂ​സി​യ​ത്തി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ൽ ശാ​സ്ത്ര​ത്തി​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ക്കാ​നാ​ണ് നീ​ല​ത്തി​മിം​ഗ​ല അ​സ്ഥി​കൂ​ടം പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മ്യൂ​സി​യം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.