ക​ട​ലി​ൽ നീ​ന്തിത്തുടി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ വ​ള​ഞ്ഞ് നാനൂറോളം കൊലയാളി സ്രാ​വു​ക​ൾ; ഞെട്ടിക്കുന്ന വീഡിയോ
Wednesday, July 12, 2017 7:37 AM IST
ക​ട​ലി​ൽ നീ​ന്തി​ത്തു​ടി​ച്ചുകൊണ്ടിരുന്ന വിദ്യാർഥികളെ അ​പ​ക​ട​കാ​രി​ക​ളാ​യ സ്രാ​വു​ക​ൾ വ​ള​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. ഓ​സ്ട്രേ​ലി​യയി​ലെ റെ​ഡ് ബ്ല​ഫ് ബീ​ച്ചി​ലാ​ണ് എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ ക​ട​ലി​ൽ നീ​ന്തുന്ന​തി​നി​ടെ നൂറുകണക്കിന് അ​പ​ക​ട​ക​രി​ക​ളാ​യ സ്രാ​വു​ക​ൾ ഇ​വ​രു​ടെ സ​മീ​പ​ത്തേക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ഫോ​ട്ടാ​ഗ്രാ​ഫ​റാ​യ ഷോൺ സ്കോ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ധ​രി​ച്ചാ​യി​രു​ന്നു അ​വ​ർ വെ​ള്ള​ത്തി​ലി​റ​ങ്ങി​യ​ത്. ഇ​വ​രു​ടെ സ​മീ​പം വ​രെ എ​ത്തി​യ സ്രാ​വു​ക​ൾ ആ​ക്ര​മ​ണ​ത്തി​നു മു​തി​രാ​തെ മ​ട​ങ്ങി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ട​ത്തി​ൽ നി​ന്നും ഇ​വ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്.

ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടി സ​ഞ്ച​രി​ച്ച് വ്യ​ത്യ​സ്ത​മാ​യ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​ൽ പ്ര​ശ​സ്ത​നാ​ണ് ഷോൺ. മാ​ത്ര​മല്ല, വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്രം ല​ഭി​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലുമാണ് അ​ദ്ദേ​ഹം.