ഡ്രൈ​വ​റി​ല്ലാ കാ​റി​ൽ ബെയ്ദു സിഇഒയുടെ സു​ഖ​സ​വാ​രി; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്...
Monday, July 10, 2017 5:24 AM IST
ശാ​സ്ത്ര​ലോ​ക​ത്തി​ൽ ഓ​രോ നി​മി​ഷ​വും പു​തി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​ത് പ​രീ​ക്ഷി​ച്ച​തി​ന്‍റെ പേ​രി​ൽ പൊ​ല്ലാ​പ്പാ​കു​ന്ന​ത് സ​ങ്ക​ട​ക​ര​വു​മാ​ണ്. അ​തി​ന് ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് അ​ടു​ത്തി​ടെ ന​ട​ന്നൊ​രു സം​ഭ​വം. ചൈ​ന​യു​ടെ ഏ​റ്റ​വും വ​ലി​യ സെ​ർ​ച്ച് എ​ഞ്ചി​ൻ ബെ​യ്ദു സി​ഇ​ഒ റോ​ബി​ൻ ലീ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് സ്വ​യം ഓ​ടു​ന്ന കാ​റ് പ​രീ​ക്ഷി​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന് ബെ​യ്ജിം​ഗി​ൽ ന​ട​ക്കു​ന്ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഡ​വ​ല​പ്പ​ർ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ്ങ്കെ​ടു​ക്കാ​നു​ള്ള അ​ർ​ഹ​ത​യും അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ചു.

എ​ന്നാ​ൽ സം​ഭ​വം വൈ​റ​ലാ​യ​തോ​ടെ അ​തി​ന്‍റെ ദോ​ഷ​ഫ​ല​ങ്ങ​ൾ പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്ക​രു​തെ​ന്നു​ള്ള നി​യ​മ​മു​ണ്ട്. ഇ​ത​നു​സ​രി​ക്കാ​തെ ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്ത​തി​നാ​ൽ റോ​ബി​ൻ നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ബെ​യ്ജിം​ഗ് മാ​നേ​ജ്മെ​ന്‍റ് ബ്യൂ​റോ അ​റി​യി​ച്ചു. അ​ദ്ദേ​ഹം മു​പ്പ​ത് ഡോ​ള​ർ പി​ഴ​യാ​യി അ​ട​യ്ക്കേ​ണ്ടി വ​രു​മെ​ന്നും കാ​ർ പി​ടി​ച്ചെ​ടു​ക്കു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്.
https://www.youtube.com/embed/jc7ElGG8SAY
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.