അദിതി ര​വി​യു​ടെ പുതിയ ചി​ത്രം അ​ണി​യ​റ​യി​ൽ
Friday, June 23, 2017 2:52 AM IST
അ​ല​മാ​ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സ​ണ്ണി​ വെ​യ്ന്‍റെ നാ​യി​ക​യാ​യി മ​ല​യാ​ള​ത്തി​ലെ​ത്തി​യ അദിതി ര​വി​യു​ടെ പുതിയ ചി​ത്രം അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്നു. ന​വാ​ഗ​ത​നാ​യ ജോ​ഷി തോ​മ​സ് പ​ള്ളി​ക്ക​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന "നാം' ​എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അദിതി നാ​യി​ക​യാ​യെ​ത്തു​ന്ന​ത്.

ഇ​രി​ങ്ങാല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ൽനി​ന്നു ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി മോ​ഡ​ലിംഗിലൂടെ കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തി​യ അദിതി ചി​ല പ​ര​സ്യചി​ത്ര​ങ്ങ​ളിലൂടെയാ ണ് അ​ഭി​ന​യരം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​ന്ന​ത്. സ​ജി സു​രേ​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്ത ആം​ഗ്രി ബേ​ബീ​സി​ലൂ​ടെ​യാ​ണ് സി​നി​മാ അ​ര​ങ്ങേ​റ്റ​മെ​ങ്കി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തു യെ​ലോ എ​ന്ന സം​ഗീ​ത ആ​ൽ​ബ​മാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.