‌‌"ഞാൻ മരിച്ചിട്ടില്ല; നിങ്ങൾ ചെയ്തത് മോശമായിപ്പോയി'
Monday, June 19, 2017 1:56 AM IST
താന്‍ മരിച്ചെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകൾക്കെതിരേ രൂക്ഷഭാഷയിൽ പ്രതികരിച്ച് നടൻ സാജൻ പള്ളുരുത്തി. കലാഭവൻ സാജൻ മരിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ സാജൻ പള്ളുരുത്തിയുടെ പേരും ചിത്രവും വച്ച് മരണവാർത്തകൾ പ്രചരിച്ചിരുന്നു. അനുശോചന സന്ദേശങ്ങളും പ്രവഹിച്ചതോടെയാണ് വാർത്തകൾ വ്യാജമാണെന്ന് വിശദീകരിച്ച് സാജൻ പള്ളുരുത്തി ഫേസ്ബുക്ക് ലൈവ് വീഡിയോ ചെയ്തത്.

തന്‍റെ ചിത്രവും ചേര്‍ത്ത് രാവിലെ ഫേസ്ബുക്കില്‍ വാര്‍ത്ത കണ്ടുവെന്നും അതിന്‍റെ സത്യാവസ്ഥ അറിയില്ലെന്നുമാണ് സാജന്‍ പറയുന്നത്. ചെയ്തത് മോശമായിപ്പോയെന്നും താനിപ്പോള്‍ ഒരു ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിലാണെന്നും ഒരുപാട് പേര്‍ തന്നെ വിളിക്കുന്നത് കൊണ്ടാണ് ഫേസ്ബുക്ക് ലൈവിലൂടെ നേരിട്ടു വിശദീകരിക്കാൻ നിർബന്ധിതനായതെന്നും സാജൻ പള്ളുരുത്തി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.