നീന്തിത്തുടിച്ച് മൂങ്ങ; കിടിലൻ വീഡിയോ
Sunday, June 18, 2017 1:55 AM IST
പ​ക്ഷി​ക​ൾ ആ​കാ​ശ​ത്തി​ൽ കൂ​ടി പാ​റി​പ്പ​റ​ക്കു​ന്ന​ത് മാ​ത്ര​മേ എ​ല്ലാ​വ​രും ക​ണ്ടി​ട്ടു​ള്ളു. എ​ന്നാ​ൽ അ​വ​യ്ക്കു പ​റ​ക്കാ​ൻ മാ​ത്ര​മ​ല്ല നീ​ന്താ​നും ക​ഴി​യു​മെ​ന്ന് ഇ​നി സ​മ്മ​തി​ക്കേ​ണ്ടി വ​രും. കാ​ര​ണം ഒ​രു മൂ​ങ്ങ നീ​ന്തി​ത്തു​ടി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​യി​ലെ പൗ​വെ​ൽ എ​ന്ന ത​ടാ​ക​ത്തി​നു സ​മീ​പ​മു​ള്ള ഫേ​സ് ക​ന്യോ​ണി​ലൂ​ടെ ഡെ​റി​ക് സു​ക് എ​ന്ന​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ന​ട​ക്കു​ന്പോ​ഴാ​ണ് ഈ ​വി​സ്മ​യം ക​ണ്ടെ​ത്. പാ​റ​യു​ടെ ഇ​ട​യി​ൽ കു​റ​ച്ചു വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥ​ല​ത്തു കൂ​ടി ത​ന്‍റെ തൂ​വ​ൽ ഉ​പ​യോ​ഗി​ച്ച് നീ​ന്തി​ത്തു​ടി​ക്കു​ക​യാ​യി​രു​ന്നു മൂ​ങ്ങ.

വെ​ള്ളം തീ​രു​ന്ന സ്ഥ​ലം വ​രെ നീ​ന്തി​യി​ട്ടു ക​ര​യ്ക്കു ക​യ​റി ചി​റ​കു​ക​ൾ കു​ട​ഞ്ഞ​തി​നു ശേ​ഷം പ​റ​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ ക​ഴി​യു​ന്നു​ണ്ട്. യൂ​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് 87,000 പേ​രാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട​ത്. മാ​ത്ര​മ​ല്ല, നാ​ഷ​ണ​ൽ ജോ​ഗ്ര​ഫി​ക് ഈ ​വീ​ഡി​യോ പു​റ​ത്തു​വി​ട്ട​പ്പോ​ൾ ര​ണ്ടു ല​ക്ഷ​മാ​ളു​ക​ളാ​ണ് ക​ണ്ട​ത്.
https://www.youtube.com/embed/LQNHJTleMZg
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.