മാംസാഹാരപ്രിയനായ ചൈനക്കാരന്‍റെ രക്തം കണ്ട ഡോക്ടർമാർ ഞെട്ടി
Sunday, June 18, 2017 1:02 AM IST
രക്തത്തിലെ പ്ലാസ്മയുടെ നിറം മഞ്ഞയാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ അടി വയറ്റിലും നടുവിനും വേദനയായി ആശുപത്രിയിലെത്തിയ ഒരാളുടെ പ്ലാസ്മ കണ്ട് ഡോക്ടർമാർ ഞെട്ടിപ്പോയി കാരണം പാലു പോലെ വെളുത്ത നിറമായിരുന്നു അയാളുടെ പ്ലാസ്മയ്ക്ക്. ചൈന സ്വദേശിയായ ഴാവോയുടെ പ്ലാസ്മയ്ക്കാണ് ഈ നിറം.

ഇയാൾ മാംസാഹാരം അമിതമായി കഴിക്കുന്നതു മൂലം രക്തത്തിലെ കൊഴുപ്പിന്‍റെ അളവു കൂടിയതാണ് ഇതിനു കാരണമായി ഡോക്ടർമാർ പറയുന്നത്. സാധാരണയുള്ളതിനേക്കാളും 25 മടങ്ങായിരുന്നു ഴാവോയുടെ ബ്ലഡ് പ്ലാസ്മയിലുള്ള കൊഴുപ്പിന്‍റെ അളവ്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾക്ക് പാൻക്രിയാറൈറ്റിസ് ബാധിച്ചതായി ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. ചെൻ ഗുവോ സിയായങ് അറിയിച്ചു.

ബിസിനസ് മീറ്റിന്‍റെ ഇടയ്ക്ക് ധാരളമായി മാംസാഹാരം കഴിക്കാറുണ്ടായിരുന്നെന്നും പക്ഷെ ഇത്തരത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഴാവോ പറയുന്നത്. ഴാവോയുടെ ഫാറ്റി പ്ലാസ്മ ചികിത്സിച്ച് ഭേദമായെന്ന് ഡോക്ടർമാർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.