ത​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലെ​ത്തി​യ കു​ട്ടി​യാ​ന​യെ സ്വീ​ക​രി​ക്കു​ന്ന ആ​ന​ക്കൂ​ട്ടം; ര​സ​ക​ര​ക​മാ​യ വീ​ഡി​യോ
Monday, June 12, 2017 3:55 AM IST
മ​നു​ഷ്യ​ർ ത​മ്മി​ലു​ള്ള സ്നേ​ഹ​ത്തെ​ക്കാ​ളും വ​ലു​താ​ണ് മൃ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ്നേ​ഹ​വും ക​രു​ത​ലും. എ​ന്നാ​ൽ പു​റ​മേ നി​ന്നും ഒ​രാ​ൾ ത​ങ്ങ​ളു​ടെ സം​ഘ​ത്തി​ലേ​ക്ക് വ​ന്നാ​ൽ കൂ​ടെ കൂ​ട്ടാ​ൻ ഇ​വ​ർ​ക്ക് മ​ടി​യാ​യി​രി​ക്കും. പ​ക്ഷെ ത​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യ കു​ഞ്ഞ​ൻ അ​തി​ഥി​യെ സ്വീ​ക​രി​ക്കാ​ൻ ആ​ന​ക്കൂ​ട്ടം ഓ​ടി​യെ​ത്തു​ന്ന ര​സ​ക​ര​മാ​യ വീ​ഡി​യോ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

വി​യ​റ്റ്നാ​മി​ലെ എ​ലി​ഫ​ന്‍റ് നേ​ച്ച​ർ പാ​ർ​ക്കി​ലെ ആ​ന​ക​ളാ​ണ് ഇ​വി​ടെ​യെ​ത്തി​യ കു​ട്ടി​യാ​ന​യെ സ്വീ​ക​രി​ക്കാ​ൻ ആ​ന​ക്കൊ​ട്ടി​ലി​ലേ​ക്ക് ഓ​ടി​യെ​ത്തു​ന്ന​ത്. ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ നേ​താ​വാ​യ പി​ടി​യാ​ന​യാ​ണ് ഇ​തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കൂ​ടി​ന​ക​ത്തേ​ക്ക് തു​ന്പി​ക്കൈ​യി​ട്ട് ആ​ന​ക​ൾ കു​ട്ടി​യാ​ന​യെ ത​ലോ​ടു​ന്നു. ഡോ​ക് ഗ്യൂ ​എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന കു​ട്ടി​യാ​ന​യെ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് എ​ലി​ഫ​ന്‍റ് നേ​ച്ച​ർ പാ​ർ​ക്കി​ലെ​ത്തി​ച്ച​ത്. ഒ​രു വ​യ​സും ഒ​ന്പ​തു മാ​സ​വു​മാ​ണ് ഇ​തി​ന്‍റെ പ്രാ​യം.
https://www.youtube.com/embed/H_D4qqciraI
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.