പ​ന്ത​യം തോ​റ്റു; എ​ഴു​ത്തു​കാ​ര​ൻ ലൈവായി സ്വ​ന്തം പു​സ്ത​കം തി​ന്നു
Monday, June 12, 2017 2:57 AM IST
പ്ര​വ​ച​നം തെ​റ്റി പ​ന്ത​യ​ത്തി​ൽ തോ​റ്റ എ​ഴു​ത്തു​കാ​ര​ൻ താ​നെ​ഴു​തി​യ പു​സ്ത​കം ക​ഴി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​ര​നും കെ​ന്‍റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പൊ​ളി​റ്റി​ക്സ് പ്ര​ഫ​സ​റു​മാ​യ മാ​ത്യു ഗു​ഡ്‌വി​ൻ എ​ന്ന​യാ​ളാ​ണ് ടി​വി പ​രി​പാ​ടി​ക്കി​ടെ പ​ര​സ്യ​മാ​യി പു​സ്ത​ക​ത്തി​ലെ താ​ളു​ക​ൾ ക​ഴി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ബ്രി​ട്ട​നി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലേ​ബ​ർ പാ​ർ​ട്ടി​ക്ക് 38 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മെ വോ​ട്ടു ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നും മ​റി​ച്ചാ​ണെ​ങ്കി​ൽ ബ്രെക്സിറ്റിനെക്കുറിച്ച് താനെഴുതിയ പു​സ്ത​കം ക​ഴി​ക്കും എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​ന്ത​യം വ​ച്ച​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഷ്ട​കാ​ല​ത്തി​ന് 40.3 ശ​ത​മാ​നം വോ​ട്ട് പാ​ർ​ട്ടി​ക്ക് ല​ഭി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം ചാ​ന​ലി​ൽ ന​ട​ന്ന ഒ​രു അ​ഭി​മു​ഖ​ത്തി​ൽ അ​വ​താ​ര​ക​ൻ അ​ദേ​ഹ​ത്തി​നോ​ട് പ​ന്ത​യ​ത്തെ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ച്ച​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ത​ന്നെ അ​തി​ശ​യി​പ്പി​ച്ചു​വെ​ന്നും ഞാ​ൻ പ്ര​വ​ചി​ച്ച​തി​ലും ര​ണ്ടു ശ​ത​മാ​നം കൂ​ടു​ത​ൽ അ​വ​ർ നേ​ടി​യെ​ന്നും അ​ദേ​ഹം പ​റ​യു​ക​യാ​യി​രു​വ​ന്നു. ത​ന്‍റെ വാ​ക്ക് ഞാ​ൻ പാ​ലി​ക്കു​മെ​ന്നു പ​റ​ഞ്ഞ മാ​ത്യു കൈ​യി​ലി​രു​ന്ന പു​സ്ത​ക​ത്തി​ന്‍റെ ഇ​ത​ളു​ക​ൾ ഓ​രോ​ന്നാ​യി കീ​റി ക​ഴി​ക്കു​ക​യാ​യി​രു​ന്നു.
https://www.youtube.com/embed/FOqPlIzvS1Q
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.