പ്ര​തി​ഫ​ലം തരാതെ തന്നെ കബളിപ്പിച്ചു: വി​കാ​രാ​ധീ​ന​നാ​യി കു​ഞ്ഞു​ഗൗ​ര​വ്
Friday, June 9, 2017 7:15 AM IST
സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തി​ന് പ്ര​തി​ഫ​ലം ന​ൽ​കാ​തെ സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വും ത​ന്നെ ക​ബ​ളി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് ബാ​ല​താ​രം മാ​സ്റ്റ​ർ ഗൗ​ര​വ്. കോ​ലു​മി​ഠാ​യി എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ പ്ര​തി​ഫ​ലം ന​ൽ​കാ​തെ സം​വി​ധാ​യ​ക​ൻ അ​രു​ണ്‍ വി​ശ്വ​നും നി​ർ​മാ​താ​വ് അ​ഭി​ജി​ത്ത് അ​ശോ​ക​നും ത​ന്നെ പ​റ്റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ദേ​ശി​യ, സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ ഗൗ​ര​വ് ആ​രോ​പി​ക്കു​ന്ന​ത്.



പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ സം​ഭ​വം അ​വ​ത​രി​പ്പി​ച്ച ഗൗ​ര​വ് സം​സാ​ര​ത്തി​നി​ട​യി​ൽ പൊ​ട്ടി​ക്ക​ര​യു​ക​യും ചെ​യ്തു. സി​നി​മ​യ്ക്ക് സാ​റ്റ​ലൈ​റ്റ് അ​വ​കാ​ശം ല​ഭി​ച്ച​തി​നു ശേ​ഷം പ്ര​തി​ഫ​ലം ന​ൽ​കാം എ​ന്ന ഉ​റ​പ്പി​ലാ​ണ് താ​ൻ അ​ഭി​ന​യി​ച്ച​ത്. പ​ക്ഷെ ഇ​തു​വ​രെ ത​നി​ക്ക് പ്ര​തി​ഫ​ലം ന​ൽ​കി​യി​ട്ടി​ല്ല​ന്നു മാ​ത്ര​മ​ല്ല അ​വ​രു​ടെ ഭാ​ഗ​ത്തു നി​ന്നും യാ​തൊ​രു പ്ര​തി​ക​ര​ണ​വു​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ത​ന്‍റെ അ​വ​സ്ഥ മ​റ്റൊ​രു കു​ട്ടി​ക്കു​മു​ണ്ടാ​ക​രു​തെ​ന്ന ആ​ഗ്ര​ഹം കൊ​ണ്ടാ​ണ് ഇ​ത് തു​റ​ന്നു പ​റ​യു​ന്ന​തെ​ന്നും ഗൗ​ര​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.



അതേസമയം, ഗൗരവിന്‍റെ ആരോപണം നിഷേധിച്ച സംവിധായകൻ അരുൺ വിശ്വൻ, പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന ഉറപ്പിലാണ് ഗൗരവ് ചിത്രത്തിനൊപ്പം ചേർന്നതെന്നും ഇക്കാര്യം കരാർ പത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പറ‌ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.