യാഗത്തിലെ സുജാതയുടെ മനോഹര ഗാനം എത്തി
Tuesday, June 6, 2017 11:20 PM IST
ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആൽബമായ യാഗത്തിലെ സുജാത മോഹൻ ആലപിച്ച മനോഹരഗാനം ശ്രദ്ധേയമാകുന്നു. പാട്ടിന്‍റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു. "കാത്തിരുന്നിട്ടും" എന്ന് തുടങ്ങുന്ന ഈ മനോഹരമായ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ആർ.എസ്. ഷൈനു ആണ്. ശ്രീപാർവതിയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.

'യാഗം' ആൽബത്തിൽ ആർ.എസ്. ഷൈനു സംഗീതം പകർന്ന ഒമ്പതു ഗാനങ്ങളാണുള്ളത്. പി. ജയചന്ദ്രൻ, സുജാത മോഹൻ, എം.ജി. ശ്രീകുമാർ, ശ്രീനിവാസ്, പാലക്കാട്‌ ശ്രീറാം, അഭ്രദിത ബാനർജി, ജോബ്‌ കുര്യൻ, ഗൗരി ലക്ഷ്മി തുടങ്ങിയ പ്രഗത്ഭ ഗായകർ ഈ ആൽബത്തിൽ ഒരുമിക്കുന്നു. പൂവച്ചൽ ഖാദർ, സന്തോഷ്‌ വർമ, റവ. ഡി.ജെ അജിത്‌ കുമാർ, രാജു ചേന്നാട്‌, ശ്രീപാർവതി, അനൂപ്‌ മുകുന്ദൻ, പുഷ്പ ജയൻ എന്നിവരാണ് ഗാനങ്ങൾക്കു വരികൾ രചിച്ചിരിക്കുന്നത്. അമ്മ മീഡിയ നിർമിച്ച ഈ ആൽബത്തിന്‍റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണർ മ്യൂസിക്247നാണ്.
https://www.youtube.com/embed/W_QsUKxf9RE
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.