ഇവിടെ ഫോട്ടോയെടുക്കാൻ പാടില്ല; കാരണമറിഞ്ഞാൽ ചിരിച്ചുപോകും
Friday, June 2, 2017 4:17 AM IST
സ​ഞ്ചാ​രി​ക​ള്‍ക്കു പ്രി​യ​പ്പെ​ട്ട രാ​ജ്യ​മാ​ണ് സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ്. ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണി​ത്. ഇ​വി​ടത്തെ മ​നോ​ഹ​ര​മാ​യ ഒ​രു പ്ര​ദേ​ശ​മാ​ണ് ബെ​ര്‍ഗ​ണ്‍.

ഇ​നിമു​ത​ല്‍ ഇ​വി​ടെ​യെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്ക് ഇ​വി​ടെ​നി​ന്നു​ള്ള മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ള്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍ത്താ​നാ​വി​ല്ല. കാ​ര​ണം ഇ​വി​ടത്തെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തി​നു​ള്ള കാ​ര​ണ​മാ​ണ് വി​ചി​ത്രം. ഈ ​സ്ഥ​ല​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ളെ​ടു​ത്ത് ആ​ളു​ക​ള്‍ ഇ​ന്‍റര്‍നെ​റ്റി​ല്‍ പ​ങ്കു​വ​യ്ക്കു​മ്പോ​ള്‍ അ​തു​ ക​ണ്ടി​ട്ട് ഇ​വി​ടെ വ​ന്നി​ട്ടി​ല്ലാ​ത്ത​വ​ര്‍ ഇ​ത്ര​യും മ​നോ​ഹ​ര​മാ​യ സ്ഥ​ല​ത്ത് വ​രാ​ന്‍ സാ​ധി​ച്ചി​ല്ല​ല്ലോ എ​ന്നോ​ര്‍ത്ത് സ​ങ്ക​ട​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ഫോ​ട്ടോ എ​ടു​പ്പ് നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത​ത്രേ.

നേ​രി​ട്ടു സ​ന്ദ​ര്‍ശി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥ​ല​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കാ​ണു​മ്പോ​ള്‍ ആ​ളു​ക​ള്‍ക്ക് സ​ങ്ക​ട​മു​ണ്ടാ​കു​മെ​ന്ന പ​ഠ​നറി​പ്പോ​ര്‍ട്ടു​ക​ളാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ത​ങ്ങ​ളെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് ഇ​വി​ടത്തെ മു​ന്‍സി​പ്പ​ല്‍ കൗ​ണ്‍സി​ല്‍ പ​റ​യു​ന്നു. അ​ന​ധി​കൃ​ത​മാ​യി ഫോ​ട്ടോ എ​ടു​ക്കു​ന്ന​വ​ര്‍ പി​ഴ​യ​ട​യ്ക്കേ​ണ്ടി വ​രും. എ​ന്നാ​ല്‍, അ​ധി​കൃ​ത​രു​ടെ ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​യ​രു​ന്ന​ത്.

ഈ ​തീ​രു​മാ​നം മ​ണ്ട​ത്ത​ര​മാ​ണെ​ന്നും ഇ​വി​ടേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് കു​റ​യു​മെ​ന്നും പ​റ​യു​ന്ന​വ​രു​ണ്ട്. ബെ​ര്‍ഗ​ണ്‍ ഉ​ത്ത​ര​കൊ​റി​യ​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ചി​ല​ര്‍ക്ക് അ​ഭി​പ്രാ​യ​മു​ണ്ട്.

ചിത്രങ്ങൾ കാണാം:


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.