നക്ഷത്രങ്ങളുടെ രാജകുമാരൻ: മ​മ്മൂ​ട്ടി​യു​ടെ ജീ​വി​തം സി​നി​മ​യാ​കു​ന്നു
Wednesday, May 31, 2017 1:16 AM IST
മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ ജീ​വി​തം സി​നി​മ​യാ​ക്കു​ന്നു. ചി​ത്രം ജൂ​ഡ് സം​വി​ധാ​നം ചെ​യ്യു​മെ​ന്നാ​ണ് സി​നി​മാ​വൃ​ത്ത​ങ്ങ​ളി​ൽനി​ന്നു ല​ഭി​ക്കു​ന്ന സൂ​ച​ന. മ​മ്മൂ​ട്ടി​യു​ടെ ജീ​വി​ത​ക​ഥ സി​നി​മ​യാ​ക്കു​ന്പോ​ൾ യു​വ​താ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ നി​വി​ൻ പോ​ളി നാ​യ​ക​നാ​കു​മെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ സി​നി​മാ​താ​ര​ങ്ങ​ളു​മാ​യു​ള്ള സൗ​ഹൃ​ദ​വും സു​ഹൃ​ത്തു​ക്ക​ളും പ്ര​ധാ​ന വി​ഷ​യ​മാ​കു​ന്നു​ണ്ട്. ശ്രീ​നി​വാ​സ​ന്‍റെ റോ​ളി​ൽ മ​ക​ൻ വി​നീ​ത് ശ്രീ​നി​വാ​സ​നും സു​കു​മാ​ര​ന്‍റെ വേ​ഷ​ത്തി​ൽ ഇ​ന്ദ്ര​ജി​ത്തും പ്രേം​ന​സീ​റാ​യി കു​ഞ്ചാ​ക്കോ ബോ​ബ​നും എ​ത്തും.

ന​ക്ഷ​ത്ര​ങ്ങ​ളു​ടെ രാ​ജ​കു​മാ​ര​ൻ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കാ​നു​ള്ള തയാ​റെ​ടു​പ്പി​ലാ​ണു സം​വി​ധാ​യ​ക​നെ​ന്ന ത​ര​ത്തി​ലാ​ണി​പ്പോ​ൾ വാ​ർ​ത്ത​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.