ദു​ബാ​യി​യി​ൽ പോ​ലീ​സി​നെ സ​ഹാ​യി​ക്കാ​ൻ റോ​ബോ​ട്ട് പോ​ലീ​സ് ഇ​റ​ങ്ങി
Friday, May 26, 2017 4:58 AM IST
ദു​ബാ​യ് പോ​ലീ​സ് സേ​ന​യി​ൽ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം യ​ന്ത്ര​മ​നു​ഷ്യ​നും ജോ​ലി ആ​രം​ഭി​ച്ചു. മാ​ളു​ക​ളി​ലും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക എ​ന്ന​താ​ണ് പ്രാ​ഥ​മി​ക ജോ​ലി​യാ​യി ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​നും പി​ഴ​ക​ൾ നേ​രി​ട്ട് അ​ട​യ്ക്കാ​നും റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗി​ക്കാം. കൂ​ടാ​തെ നെ​ഞ്ചി​ലെ ട​ച്ച് സ്ക്രീ​ൻ ഉ​പ​യോ​ഗി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​വാ​നും സാ​ധി​ക്കും. ആ​ളു​ക​ൾ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്താ​തെ അ​വ​യു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​മാ​കും.

2030 ആ​കു​ന്പോ​ൾ പോ​ലീ​സ് സേ​ന​യി​ൽ 25 ശ​ത​മാ​ന​ത്തോ​ളം റോ​ബോ​ട്ട് പോ​ലീ​സി​നെ വി​ന്യ​സി​ക്കാ​നാ​ണ് ദു​ബാ​യി സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ പേ​രി​ൽ നി​ല​വി​ലു​ള്ള ഒ​രു പോ​ലീ​സു​കാ​ർ​ക്കും ജോ​ലി ന​ഷ്ട​മാ​കി​ല്ലെ​ന്നും ഇ​വ​ർ ഉ​റ​പ്പു ന​ൽ​കു​ന്നു. നി​ല​വി​ൽ ഇം​ഗ്ലീ​ഷ്, അ​റ​ബി ഭാ​ഷ​ക​ൾ​മാ​ത്ര​മേ റോ​ബോ​ട്ട് കൈ​കാ​ര്യം ചെ​യ്യു​ക​യു​ള്ളൂ. വൈ​കാ​തെ ത​ന്നെ റ​ഷ്യ​ൻ, ചൈ​നീ​സ്, ഫ്ര​ഞ്ച്, സ്പാ​നി​ഷ് ഭാ​ഷ​ക​ളി​ലും ആ​ളു​ക​ൾ​ക്ക് റോ​ബോ​ട്ടു​മാ​യി സം​സാ​രി​ക്കാ​ൻ സാ​ധി​ക്കും.

ദു​ബാ​യി​യി​ൽ നാ​ൾ​ക്കു​നാ​ൾ ജ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സു​കാ​രെ പ​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റേ​ണ്ടി വ​രും. അ​തു​കൊ​ണ്ട് പോ​ലീ​സു​കാ​രെ സ​ഹാ​യി​ക്കാ​നാ​ണ് റോ​ബോ​ട്ടു​ക​ളെ പ്ര​ധാ​ന​മാ​യും രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.