സൗ​ദി മ​രു​ഭൂ​മി​യി​ൽ ദാ​ഹി​ച്ചു വ​ല​ഞ്ഞ പാ​മ്പിന് സി​റി​ഞ്ചി​ൽ വെ​ള്ളം ന​ൽ​കി സ​ഞ്ചാ​രി​ക​ൾ
Monday, May 22, 2017 3:12 AM IST
വേ​ന​ലി​ന്‍റെ കാ​ഠി​ന്യം കൂ​ടി​വ​രു​ന്ന​തോ​ടെ വെ​ള്ള​ത്തി​ന്‍റെ ക്ഷാ​മ​വു​മേ​റു​ക​യാ​ണ്. ഇ​തോ​ടെ മ​നു​ഷ്യ​ർ​ക്കൊ​പ്പം മൃ​ഗ​ങ്ങ​ളും കു​ടി​വെ​ള്ളം തേ​ടി​യി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ദാ​ഹി​ച്ചു​വ​ല​ഞ്ഞ ഒ​രു പാ​ന്പി​ന് വെ​ള്ളം ന​ല്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്ന​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ റ​ബ് അ​ൽ ഖാ​ലി മ​രു​ഭൂ​മി​യി​ലാ​ണ് ചൂ​ടി​ന്‍റെ കാ​ഠി​ന്യം വി​ളി​ച്ച​റി​യി​ക്കു​ന്ന ഈ ​സം​ഭ​വം ന​ട​ന്ന​ത്. ദാ​ഹി​ച്ചു വ​ല​ഞ്ഞ പാ​ന്പി​ന് സ​ഞ്ചാ​രി​ക​ൾ സി​റി​ഞ്ചി​ൽ വെ​ള്ളം ന​ൽ​കു​ക​യാ​ണ്. അ​വ​സാ​ന തു​ള്ളി വ​രെ​യും കു​ടി​ച്ച് ദാ​ഹ​മ​ക​റ്റി​യാ​ണ് പാ​ന്പ് മ​ട​ങ്ങു​ന്ന​ത്.

നേ​ര​ത്തെ ക​ർ​ണാ​ട​ക​യി​ലെ കൈ​ഗ ഗ്രാ​മ​ത്തി​ൽ നാ​ട്ടി​ലി​റ​ങ്ങി​യ രാ​ജ​വെ​ന്പാ​ല​യ്ക്ക് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കു​പ്പി​യി​ൽ വെ​ള്ളം ന​ൽ​കു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.
https://www.youtube.com/embed/vWqC-F_C_AU
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.