ലാലേട്ടന്‍റെ കട്ടഫാനായ ജൂഡിന് നടനാകാൻ മോഹം
Sunday, May 21, 2017 12:38 AM IST
ലാലേട്ടന്‍റെ തകർപ്പൻ അഭിന‍യം കണ്ട് നടനാകാൻ മോഹം തോന്നുന്നത് പുതിയ കാര്യമൊന്നുമല്ല. സംവിധാ‍യകൻ ജൂഡ് ആന്തണി ജോസഫും അതുതന്നെയാണ് പറയുന്നത്. ചെറുപ്പത്തിൽ സിനിമകള്‍ കണ്ട് കട്ട ലാലേട്ടന്‍ ഫാനായ തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ മോഹം തോന്നിയിരുന്നുവെന്ന് ജൂഡ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഒടുവിൽ‌ കാസർഗോഡ് എല്‍ബിഎസ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം 'ക്ലാസ്സ്മേറ്റ്സ്' കണ്ടപ്പോൾ ലാല്‍ ജോസിന്‍റെ അസിസ്റ്റന്‍റ് ആകണമെന്നായി മോഹം. ഒടുവിൽ ലാല്‍ ജോസും മോഹൻലാലും ഒന്നിക്കുന്ന പുതിയ സിനിമയില്‍ അഭിനയിക്കാൻ അവസരവും ലഭിച്ചുവെന്നും ജൂഡ് പറയുന്നു. ലാൽ ജോസിന്‍റെ ചിത്രമായ വെളിപാടിന്‍റെ പുസ്തകത്തിലാണ് ജൂഡ് അഭിനയിക്കുന്നത്.

നേരത്തെ ഏതാനും സിനിമകളിൽ അഭിനയിച്ചിരുന്നെങ്കിലും ലാൽ ജോസിന്‍റെ സംവിധാനത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുകയാണ് ജൂഡ്.

ജൂഡ് ആന്തണി ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.