മ​ഞ്ജുവിനൊ​പ്പം മം​മ്ത
Friday, May 19, 2017 2:33 AM IST
ന​വാ​ഗ​ത​നാ​യ ഫാ​ന്‍റം പ്ര​വീ​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ മം​മ്ത മോ​ഹ​ൻ​ദാ​സ് മ​ഞ്ജു വാ​ര്യ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു. ഒ​രു സ്ത്രീ​പ​ക്ഷ ചി​ത്ര​മാ​ണി​തെ​ന്നാ​ണ് സൂ​ച​ന. മ​ഞ്ജു​വാ​ണ് കേ​ന്ദ്രക​ഥാ​പാ​ത്രം.

പ​തി​ന​ഞ്ചു​കാ​രി​യാ​യ മ​ക​ളെ വ​ള​ർ​ത്താ​ൻ സു​ജാ​ത എ​ന്ന ക​ഥാ​പാ​ത്രം നേരിടേണ്ടിവരുന്ന കഷ്ട​പ്പാ​ടു​ക​ളാ​ണ് സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ലം. സുജാതയായി അഭിനയിക്കുന്നത് മഞ്ജുവാണ്. ചി​ത്ര​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റാ​യി​ട്ടാ​ണ് മം​മ്ത എ​ത്തു​ന്ന​ത്. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ചാ​ർ​ലി ടീം ​വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​പേ​രി​ടാ​ത്ത ചി​ത്ര​ത്തി​നു​ണ്ട്. ജോ​ജു ജോ​ർ​ജും മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ടും ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ഭി​ന​യി​ച്ച തോ​പ്പി​ൽ ജോ​പ്പ​നാ​ണ് മം​മ്ത​യു​ടേ​താ​യി ഏ​റ്റ​വു​മൊ​ടു​വി​ൽ തി​യ​റ്റ​റി​ലെ​ത്തി​യ ചി​ത്രം. പൃ​ഥ്വി​രാ​ജി​ന്‍റെ ഡെ​ട്രോ​യി​റ്റ് ക്രോ​സിംഗ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇപ്പോൾ മം​മ്ത അ​ഭി​ന​യി​ച്ചു​കൊ​ണ്ടിരി​ക്കു​ന്ന​ത്. വേ​ണു സം​വി​ധാ​നം ചെ​യ്യു​ന്ന ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ കാ​ർ​ബ​ണ്‍ എ​ന്ന ചി​ത്ര​ത്തി​ലും മം​മ്ത അ​ഭി​ന​യി​ക്കുന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.