മമ്മൂട്ടി വീണ്ടും വടക്കൻപാട്ടിലെ ചന്തുവാകുന്നു; സംവിധാനം ഹരിഹരൻ
Wednesday, May 17, 2017 4:27 AM IST
എം​ടി​യു​ടെ ത​ന്നെ തി​ര​ക്ക​ഥ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശ​സ്ത ​കൃ​തി "ര​ണ്ടാ​മൂ​ഴം’ സി​നി​മ​യാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന സ​മ​യ​ത്തു മ​റ്റൊ​രു ച​രി​ത്രചി​ത്ര​വു​മാ​യി വ​ട​ക്ക​ൻ വീ​ര​ഗാ​ഥ​യൊ​രു​ക്കി​യ സം​വി​ധാ​യ​ക​ൻ ഹ​രി​ഹ​ര​ൻ. മെഗാസ്റ്റാർ മമ്മൂട്ടിയായിരിക്കും ചന്തുവിനെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തു​മാ​യി ചേ​ർ​ന്നു വ​ട​ക്ക​ൻ​പാ​ട്ട് നാ​യ​ക​നാ​യ "പ​യ്യം​പി​ള്ളി ച​ന്തു’​വി​ന്‍റെ ക​ഥ സി​നി​മ​യാ​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നു ഹ​രി​ഹ​ര​ൻ പറഞ്ഞു. ഒ​രു സ്വ​കാ​ര്യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഹ​രി​ഹ​ര​ൻ ത​ന്‍റെ പു​തി​യ പ്രോ​ജ​ക്ടി​നെക്കു​റി​ച്ചു സൂ​ച​ന നല്കിയ​ത്. വ​ട​ക്ക​ൻ പാ​ട്ടി​ലെ ഒ​രു ക​ഥ​യാ​ണ് സി​നി​മ​യാ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. അ​ത് എ​ഴു​താ​ൻ ര​ഞ്ജി​ത്തി​നെ ഏ​ല്പിച്ചി​രി​ക്കു​ക​യാ​ണ്. ര​ഞ്ജി​ത്ത് തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​ക്കി​യാ​ലേ ആ ​പ്രോ​ജ​ക്ടി​നെ​ക്കു​റി​ച്ച് പ​റ​യാ​ൻ പ​റ്റൂ എ​ന്നാ​ണ് ഹ​രി​ഹ​ര​ൻ പ​റ​യു​ന്ന​ത്.

ഈ ​പ്രോ​ജ​ക്ട് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ "വീ​ര​ഗാ​ഥ’​യി​ലെ "ച​ന്തു ചേ​ക​വ​ർ'ക്കുശേ​ഷം മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന വ​ട​ക്ക​ൻ​പാ​ട്ട് നാ​യ​ക​നാ​വും അ​ത്. നേ​ര​ത്തെ ജ​യ​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഹി​ന്ദി ന​ട​ൻ കു​നാ​ൽ ക​പൂ​ർ ച​ന്തു​വാ​യി വീ​രം എ​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യി​രു​ന്നു. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു ചി​ത്രം നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.