തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്ക് ഇടിവെട്ടി തീ​പ്പൊ​രി ചി​ത​റിയപ്പോൾ; കിടിലൻ വീഡിയോ
Tuesday, May 16, 2017 4:46 AM IST
ആ​കാ​ശ​ത്തു നി​ന്നും തീ ​ഗോ​ള​ങ്ങ​ൾ ഭൂ​മി​യി​ലേ​ക്ക് പ​തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സി​നി​മ​യി​ൽ കൂ​ടി മാ​ത്ര​മേ ന​മ്മ​ൾ ക​ണ്ടി​ട്ടു​ള്ളു. എ​ന്നാ​ൽ ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ ന​മ്മു​ടെ ക​ണ്‍​മു​ന്പി​ൽ ന​ട​ന്നാ​ലോ. ഇ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം ന​ട​ന്നി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ​യൊ​ന്നു​മ​ല്ല​ന്നൂ മാ​ത്രം. ചൈ​ന​യി​ലെ ഒ​രു റോ​ഡി​ലാ​ണ് പേ​ടി​പ്പെ​ടു​ത്തു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

തി​ര​ക്കേ​റി​യ റോ​ഡി​ൽ കൂ​ടി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ ഒ​രു മിന്നലെത്തുകയായിരുന്നു. പെ​ട്ടെ​ന്ന് ഇ​വി​ടം ഇ​രു​ട്ടി​ലാ​കു​ക​യും റോ​ഡി​ലേ​ക്ക് തീ​പ്പൊ​രി വീ​ണു ചി​ത​റു​ക​യു​മാ​ണ്. ഒ​ന്പ​ത് സെക്കൻഡ് ദൈ​ർ​ഘ്യ​മു​ള്ള അ​പ​ക​ടത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ചൈ​ന​യി​ലെ ലി​യോ​ണിം​ഗി​ലു​ള്ള ഷെ​ൻ​യാം​ഗി​ലാ​ണ് ന​ട​ന്ന​ത്.

കാ​ർ യാ​ത്രി​ക​രി​ലൊ​രാ​ൾ ഡാഷ്കാമിലൂടെ പ​ക​ർ​ത്തി​യ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.
https://www.youtube.com/embed/u7yeiKHCuiM
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.