പാ​ഞ്ഞു​വ​ന്ന ബൈ​ക്ക് ട്ര​ക്കി​ലി​ടി​ച്ച് ക​ത്തി; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
Friday, May 12, 2017 3:40 AM IST
ബൈ​ക്ക് ട്ര​ക്കി​ലി​ടി​ച്ച് ക​ത്തു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ചൈ​ന​യി​ലെ ജി​യാംഗ്സി പ്രവിശ്യയിലെ നാൻചംഗിലാണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ധാ​ന വ​ഴി​യി​ലേ​ക്ക് ഒ​രു ട്ര​ക്ക് ക​യ​റി വ​രു​ന്പോ​ൾ മു​ൻ​വ​ശ​ത്തു​നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ ട്ര​ക്കി​നി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. തു​ട​ർ​ന്ന് ബൈ​ക്കി​നു തീ​പി​ടി​ക്കു​ക​യും ട്ര​ക്കി​ലേ​ക്കും ബൈ​ക്ക് യാ​ത്രി​ക​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്കും തീ ​പ​ട​രു​ക​യും ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

ബൈ​ക്ക് യാ​ത്രി​ക​ന്‍റെ ശ​രീ​ര​ത്തി​ൽ തീ ​പ​ട​രു​ന്പോ​ൾ സ​മീ​പ​ത്ത് നി​ന്ന​വ​ർ അ​ദേ​ഹ​ത്തെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വ​ഴി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് യാ​ത്രി​ക​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

വീഡിയോ കാണാം:
https://www.youtube.com/embed/3OHnez9ZZeE
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.