മൂ​ന്നാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്കു വീ​ണ് ര​ണ്ടു വ​യ​സു​കാ​ര​ൻ, പി​ടി​ക്കാ​നോ​ടി പെ​ണ്‍​കു​ട്ടി
Friday, May 12, 2017 3:24 AM IST
കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും താ​ഴെ​വീ​ണ ര​ണ്ടു വ​യ​സു​കാ​ര​ൻ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ചൈ​ന​യി​ലെ ഹെ​ന​ൻ മേ​ഖ​ല​യി​ലു​ള്ള സിം​ഗ്യാം​ഗി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വീ​ടി​ന്‍റെ മൂ​ന്നാം നി​ല​യി​ലെ ജ​ന​ലി​ൽ നി​ന്നു​മാ​ണ് കു​ട്ടി താ​ഴേ​ക്കു വീ​ണ​ത്.

കു​ട്ടി ജ​ന​ലി​ൽ നി​ൽ​ക്കു​ന്ന​ത് ഈ ​സ​മ​യം ഇ​തു വ​ഴി ക​ട​ന്നു പോ​യ ഒ​രു വി​ദ്യാ​ർ​ഥി​നി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നു. കു​ട്ടി താ​ഴേ​ക്കു പ​തി​ക്കു​ന്ന​ത് ക​ണ്ട ഇ​വ​ർ കു​ട്ടി​യെ കൈ​യി​ൽ പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. താ​ഴെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ളു​ടെ മു​ക​ളി​ലേ​ക്കാ​ണ് കു​ട്ടി പ​തി​ച്ച​ത്. താ​ഴെ വീ​ണ ഉ​ട​ൻ ത​ന്നെ വി​ദ്യാ​ർ​ഥി​നി കു​ട്ടി​യെ നി​ല​ത്തു നി​ന്നും കോ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കു​ട്ടി വീ​ഴു​ന്ന​തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​നു ആ​ളു​ക​ളാ​ണ് ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ ക​ണ്ട​ത്.
https://www.youtube.com/embed/oiWpN-4fKus
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.