ചാ​യ​ക്കോ​പ്പ​യി​ൽ വി​രി​യു​ന്ന വർണചിത്രങ്ങൾ
Thursday, May 11, 2017 7:09 AM IST
മ​നോ​ഹ​മാ​യി ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കാ​ൻ പെ​യി​ന്‍റും ബ്ര​ഷും പേ​പ്പ​റും നി​ർ​ബ​ന്ധ​മാ​ണെ​ന്ന് ക​രു​തു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​ഗം പേ​രും. എ​ന്നാ​ൽ കൊ​റി​യ​ൻ സ്വ​ദേ​ശി​യാ​യ ലീ ​കാം​ഗ് ബി​ൻ എ​ന്ന​യാ​ൾ ചി​ത്ര​ര​ച​ന​യു​ടെ പു​തി​യ ത​ലം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ക​പ്പി​ൽ ഒ​ഴി​ച്ചു വ​ച്ചി​രി​ക്കു​ന്ന കാ​പ്പി​യി​ലാ​ണ് അ​ദേ​ഹം ത​ന്‍റെ ആ​ശ​യം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്.

കാ​ർ​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ൾ, വാ​ൻ​ഗോ​ഗി​ന്‍റെ സ്റ്റാ​റി നൈ​റ്റ് പോ​ലെ​യു​ള്ള പ്ര​ശ​സ്ത​മാ​യ ചി​ത്ര​ങ്ങ​ൾ, ലോ​ക​പ്ര​ശ​സ്ത​മാ​യ ക​ഥ​ക​ൾ എ​ന്നി​വ​യെ​ല്ലാം ലീ ​ഇ​റ്റാ​ലി​യ​ൻ കോ​ഫി​യി​ൽ വ​ര​ച്ചി​ട്ടു​ണ്ട്. ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​യ​തി​നെ​ത്തു തു​ട​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് അ​ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​രാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. കാ​പ്പി​യി​ലെ ചി​ത്ര​ക​ല പ​ഠി​ച്ചെ​ടു​ക്കു​വാ​ൻ നി​ര​വ​ധി​യാ​ളു​ക​ൾ ലീ​യു​ടെ കീ​ഴി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​മു​ണ്ട്. എ​ന്താ​യാ​ലും കൊ​റി​യ​യി​ൽ ഒ​രു താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ലീ.

ചിത്രങ്ങൾ:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.