അ​നു​ഷ്ക​യും പ്ര​ഭാ​സും വീ​ണ്ടും
Wednesday, May 10, 2017 2:12 AM IST
ബാ​ഹു​ബ​ലി​ക്കുശേ​ഷം അ​നു​ഷ്ക​യും പ്ര​ഭാ​സും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ഭാ​ഗ്മ​തി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഈ ​ജോ​ടി​യുടെ കൂ​ടി​ച്ചേ​ര​ൽ. അ​രു​ന്ധ​തി, രു​ദ്ര​മാദേ​വി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളെ​പ്പോ​ലെ ഭാ​ഗ്‌മ​തി​യും ഒ​രു കാലഘട്ടത്തിന്‍റെ കഥ പറയുന്ന ചി​ത്ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

നാ​യി​കാപ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ൽ വ​ള​രെ ശ​ക്ത​മാ​യ ചെ​റി​യ വേ​ഷ​മാ​ണ് പ്ര​ഭാ​സി​ന്‍റേത്. അ​നു​ഷ്ക​യു​ടെ ജോ​ടിയാ​യി​ട്ടാ​വും പ്ര​ഭാ​സ് എ​ത്തു​ക. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യരം​ഗ​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂചന.

പ്ര​ഭാ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ പ്ര​മോ​ദ് ഉ​പ്പ​ല​പ്പ​ട്ടി, വി.വം​ശി കൃ​ഷ്ണ റെ​ഡ്ഡി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഭാ​ഗ്മ​തി​യി​ൽ ഒരു പ്ര​ധാ​ന വേ​ഷ​ത്തി​ൽ മ​ല​യാ​ളി താ​രം ഉ​ണ്ണി മു​കു​ന്ദ​നും ഉ​ണ്ടാ​കും. ജ​ന​താ ഗാ​രേ​ജി​നു ശേ​ഷം ഉ​ണ്ണി മു​കു​ന്ദ​ൻ അ​ഭി​ന​യി​ക്കു​ന്ന തെ​ലു​ങ്ക് ചി​ത്ര​മാ​യി​രി​ക്കും ഇ​ത്.

ബാ​ഹു​ബ​ലി​ക്കുമു​ന്പ് പ്ര​ഭാ​സി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച വി​ജ​യം നേ​ടി​യ ചി​ത്ര​മാ​യ മി​ർ​ച്ചിയി​ൽ അ​നു​ഷ്ക​യാ​യി​രു​ന്നു നാ​യി​ക.​ ഭാ​ഗ്‌മ​തി ഈ ​വ​ർ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.