പോപ്കോ​ണി​ൽ വിരിഞ്ഞ ശില്പങ്ങൾ: കിടിലൻ ചിത്രങ്ങൾ കാണാം
Monday, May 8, 2017 7:07 AM IST
പോ​പ്കോ​ണ്‍ ക​ഴി​ക്കാ​ൻ മാ​ത്ര​മു​ള്ള​താ​ണെ​ന്നാ​ണ് ന​മ്മ​ൾ വി​ചാ​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ യുഎസിലെ ടെക്സസ് സ്വദേശി ഹാ​രി കാ​ളെ​ൻ​ബ​ർ​ഗ് എ​ന്ന​യാ​ൾ ഇ​തി​നൊ​രു മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്.​ കാ​ര​ണം അ​ദേ​ഹം ക​ള​ർ പെ​ൻ​സി​ൽ ഉ​പ​യോ​ഗി​ച്ച് പോ​പ്പ്കോ​ണ്‍ ഓ​രോ രൂ​പ​ത്തി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​ൾ​പ്പ​ടെ പ്ര​ശ​സ്ത​രാ​യ നി​ര​വ​ധി​യി​ളു​ക​ളു​ടെ രൂ​പ​ങ്ങ​ൾ അ​ദേ​ഹം പോ​പ്കോ​ണി​ൽ നി​ർ​മി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല കാ​ർ​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ളും മൃ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രൂ​പ​ങ്ങ​ളും പ​ട്ടി​ക​യി​ൽ ഉ​ണ്ട്.

ഒ​രു ഗോ​റി​ല്ല​യു​ടെ രൂ​പം പോ​പ്കോ​ണി​ൽ നി​ർ​മി​ച്ചാ​ണ് ഹാരി ത​ന്‍റെ ഇ​ത്ത​ര​ത്തി​ലു​ള്ള ക​ഴി​വു​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. ഇ​തി​നെക്കുറിച്ച് ആ​ദ്യം ത​ന്‍റെ ഭാ​ര്യ​യോട് പറഞ്ഞെങ്കിലും താ​ത്പ​ര്യ​മി​ല്ലാ​തി​രു​ന്ന അവ​ർ ത​ന്‍റെ ഭ​ർ​ത്താ​വി​നെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ചെ​യ്ത​ത്. എ​ന്നാ​ൽ അ​ത് അ​വി​ടെ വ​ച്ച് നി​ർ​ത്താ​ൻ ഹാരി ത​യാ​റാ​യി​രു​ന്നി​ല്ല. വാശിയോടെ അദ്ദേഹം ഉദ്യമത്തിലേക്കു കടന്നു.

ഇപ്പോൾ ഹാരിയുടെ പോപ്കോൺ ശില്‌പങ്ങൾക്ക് ആരാധകർ ഏറെയാണ്. രൂ​പ​ങ്ങ​ളി​ൽ ചി​ല​ത് വി​റ്റ് പോ​യ​ത് 300 ഡോ​ള​റി​നാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലും തരംഗമായി മാറിയിരിക്കുകയാണ് ഹാരിയുടെ പോപ്കോൺ കലാവിരുത്.

ചിത്രങ്ങളും വീഡിയോയും കാണാം:



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.