റാവെൻ ആദ്യം കോളജ് പാസാകും, അതുകഴിഞ്ഞ് സ്കൂൾ!
Wednesday, May 3, 2017 12:25 AM IST
അ​ഞ്ചാം തീ​യ​തി റാ​വെ​ൻ ഓ​സ്ബോ​ണ്‍ എ​ന്ന അ​മേ​രി​ക്ക​ക്കാ​രി ത​ന്‍റെ കോ​ള​ജ് ബി​രു​ദം സ്വ​ന്ത​മാ​ക്കും. എ​ന്നാ​ൽ, ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം 22നേ ​ഹൈ​സ്കൂ​ൾ പാ​സാ​കൂ. അ​ദ്ഭു​ത​പ്പെ​ടേ​ണ്ട, അ​തി​ബു​ദ്ധി​മ​തി​യാ​യ ഈ ​പ​തി​നെ​ട്ടു​കാ​രി ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ത​ന്‍റെ ഹൈ​സ്കൂ​ൾ പ​ഠ​ന​ത്തി​നൊ​പ്പം ത​ന്നെ കോ​ള​ജ് ബി​രു​ദം സ്വ​ന്ത​മാ​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. പ്ര​തി​സ​ന്ധി​ക​ളും ബു​ദ്ധി​മു​ട്ടു​ക​ളും ഏ​റെ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ത​ന്‍റെ ല​ക്ഷ്യ​ത്തി​ൽ ഉ​റ​ച്ചുനി​ന്നു ക​ഠി​നാ​ധ്വാ​നം ചെ​യ്ത​പ്പോ​ൾ റാ​വെ​ന്‍റെ സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു.

സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ഭ്യാ​സം ഒ​രു​മി​ച്ചു മു​ന്നോ​ട്ടു​ കൊ​ണ്ടു​പോ​കു​ന്ന​ത് വ​ള​രെ പ്ര‍യാ​സ​ക​ര​മാ​ണെ​ന്ന് റാ​വെ​ന് അ​റി​യാ​മാ​യി​രു​ന്നു. അ​മ്മ ഹാ​സെ​ൽ എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മാ​യി ഒ​പ്പം നി​ന്നു. എ​ന്നാ​ൽ, ക​ഴി​യി​ല്ല എ​ന്നു തോ​ന്നി​യാ​ൽ ശ്ര​മം ഉ​പേ​ക്ഷി​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും ന​ല്കി​യി​രു​ന്നു. പ​ർ​ഡ്യൂ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ റെ​ഗു​ല​ർ ക്ലാ​സു​ക​ൾ​ക്കു പു​റ​മേ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ​ക്കും ക​മ്യൂ​ണി​റ്റി കോ​ള​ജി​ലെ ക്ലാ​സു​ക​ൾ​ക്കും അ​വ​ൾ മു​ട​ക്കം വ​രു​ത്തി​യി​ല്ല.

ചെ​റു​പ്പ​ത്തി​ൽ കേ​ൾ​വി​ക്കു​റ​വു​ണ്ടെ​ന്ന പേ​രി​ൽ എ​ല്ലാ​വ​രും ത​ഴ​ഞ്ഞ കു​ട്ടി​യാ​യി​രു​ന്നു. ചെ​യ്യേ​ണ്ട​തു ചെ​യ്യാ​ൻ തനി​ക്കു ക​ഴി​യു​മെ​ന്ന് അ​മ്മ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് എ​ല്ലാ വി​ജ​യ​ത്തി​നും പി​ന്നി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് റാ​വെ​ൻ പ​റ​യു​ന്നു.

പ​ഠ​നം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പു​ത​ന്നെ ജോ​ലി​യും റാ​വ​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​റി​ൽ ഇ​ന്ത്യാ​ന​യി​ലെ ഗാ​രി​യി​ലു​ള്ള 21 സെ​ഞ്ച്വ​റി ഹൈ​സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി അ​വ​ൾ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.