പുലിയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട് പോലീസുകാരൻ
Wednesday, April 26, 2017 7:52 AM IST
സ്വകാര്യ വ്യക്തിയുടെ ഗോശാലയിൽ കയറിയ പുലിയുടെ ആക്രമണത്തിൽ നിന്നും പോലീസുകാരൻ രക്ഷപെടുന്ന വീഡിയോ വൈറലാകുന്നു. ഒഡീഷയിലെ കുരുളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഫാമിൽ പുലിയുണ്ടെന്നറിഞ്ഞ പോലീസുകാരൻ മേൽക്കൂരയുടെ മുകളിൽ കയറുകയായിരുന്നു. മുകളിൽ തിരച്ചിൽ നടത്തുന്നതിനിടെ പെട്ടെന്ന് പുലി അദ്ദേഹത്തിനു നേരെ ചാടിവീണു. ഉടനെ അദ്ദേഹം താഴേക്കു ചാടി രക്ഷപെടുകയായിരുന്നു.

ഫാമിന് നല്ല ഉയരമുണ്ടായിരുന്നതിനാൽ പോലീസ് ഉദ്യോഗസ്ഥന് സാരമായി പരിക്കുമേറ്റു. ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനുൾപ്പടെ രണ്ടു പേരെ പുലി ആക്രമിച്ചിരുന്നു. പിന്നീട് പിടികൂടിയ പുലിയെ ഭുവനേശ്വറിലുള്ള നന്ദൻകാനൻ മൃഗശാലയിലേക്കു മാറ്റി.

വീഡിയോ കാണാം:
https://www.youtube.com/embed/4qhQLLthwrM
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.