ലോകശ്രദ്ധയാകർഷിച്ച് കാപിബറകൾ
Sunday, April 23, 2017 12:21 AM IST
കാ​പി​ബ​റ ഇ​ന​ത്തി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലു​പ്പ​മു​ള്ള ലി​ല്ലി ഒ​രു കു​ഞ്ഞി​നു ജ​ന്മം ന​ല്കി. യു​കെ​യി​ലെ ചെ​സ്റ്റ​ർ മൃ​ഗ​ശാ​ല​യി​ലാ​ണ് ഈ ​ആ​റു വ​യ​സു​കാ​രി പ്ര​സ​വി​ച്ച​ത്. ദി ​സീ​ക്ര​ട്ട് ലൈ​ഫ് ഓ​ഫ് ദി ​സൂ എ​ന്ന ടി​വി സീ​രി​യ​ലി​ലൂ​ടെ ഏ​വ​ർ​ക്കും പ്ര​യ​ങ്ക​രി​യാ​ണ് ലി​ല്ലി. ആ​യി​ര​ക്ക​ണ​ക്കി​നു സ​ന്ദ​ർ​ശ​ക​ർ ലി​ല്ലി​യു​ടെ പ്ര​സ​വ​ത്തി​നു സാ​ക്ഷ്യംവ​ഹി​ച്ചു. ജ​നി​ച്ച് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ കു​ഞ്ഞുകാ​പി​ബ​റ അ​മ്മ​യ്ക്കൊ​പ്പം വെ​ള്ള​ത്തി​ൽ നീ​ന്തി​ത്തു​ട​ങ്ങി​യ​തും സ​ന്ദ​ർ​ശ​ക​ർ​ക്കു കൗ​തു​ക​മാ​യി. കു​ഞ്ഞ് ആ​ണോ പെ​ണ്ണോ എ​ന്നു തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഗി​നി​പ്പ​ന്നി വി​ഭാ​ഗ​ത്തി​ലെ വ​ലു​പ്പ​മേ​റി​യ ഇ​ന​മാ​ണ് കാ​പി​ബ​റ​ക​ൾ. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ഇ​ന​മാ​യ​തി​നാ​ൽ മൃ​ഗ​ശാ​ലക​ളി​ൽ പ്ര​ത്യേ​ക പ​രി​ച​ര​ണ​മാ​ണ് ഇ​വ​യ്ക്കു ന​ല്കി​വ​രു​ന്ന​ത്.

കാ​നഡ​യി​ലെ ടൊ​റോ​ന്‍റോ​യി​ലു​ള്ള ഹൈ ​പാ​ർ​ക്ക് മൃ​ഗ​ശാ​ല​യി​ൽ അ​ടു​ത്തി​ടെ ര​ണ്ടു കാ​പി​ബ​റ കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ചി​രു​ന്നു. ഇ​വ​യ്ക്കു പേ​രി​ടാ​നാ​യി മൃ​ഗ​ശാ​ലാ അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട് ന​ല്ല പേ​രു​ക​ൾ നി​ർ​ദേ​ശി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

വ​ലു​പ്പ​മേ​റി​യ ഗി​നി​പ്പ​ന്നി​ക​ളാ​ണ് കാ​പി​ബ​റ​ക​ൾ. 1.5 മീ​റ്റ​ർ വ​രെ നീ​ളം വ​യ്ക്കു​ന്ന ഇ​വ ചെ​റി​യ കൂ​ട്ട​ങ്ങ​ളാ​യി പു​ൽ​ത്ത​കി​ടി​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്നു. കോ​ൾ​നി​ല​ങ്ങ​ളി​ലും ഉ​ഷ്ണ​മേ​ഖ​ലാ ​വ​ന​ങ്ങ​ളി​ലും കൂ​ടു​ത​ലാ​യി കാ​ണു​ന്ന ഇവ​ർ മി​ക്ക​പ്പോ​ഴും വെ​ള്ള​ത്തി​ലാ​യി​രി​ക്കും ജീ​വി​ക്കു​ക. നീ​ർ​പ്പ​ന്നി എ​ന്നാ​ണ് ഇ​വ​രു​ടെ ശാ​സ്ത്രീ​യ നാ​മ​ത്തി​ന്‍റെ അ​ർ​ഥം. നീ​ന്താ​ൻ പ്ര​ത്യേ​ക ക​ഴി​വു​ള്ള​വ​രാ​ണ് കാ​പി​ബ​റ​ക​ൾ. മു​ഖ​ത്തി​ന്‍റെ പ്ര​ത്യേ​ക ആ​കൃ​തി​യും തോ​ൽ​പ്പാ​ദ​ങ്ങ​ളും അ​വ​യെ നീ​ന്താ​ൻ സ​ഹാ​യി​ക്കു​ന്നു. വേ​ട്ട​യാ​ണ് ഇ​വ​യ്ക്കു വം​ശ​നാ​ശ​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​ത്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.