സാഹോരെ ബാഹുബലി...- കിടിലൻ രംഗങ്ങളുമായി ആദ്യഗാനമെത്തി
Saturday, April 22, 2017 7:46 AM IST
ലോകമെങ്ങുമുള്ള ഇന്ത്യൻ സിനിമാ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ബാഹുബലി ദ കൺക്ലൂഷനിലെ ആദ്യ വീഡിയോ ഗാനമെത്തി. സാഹോരെ ബാഹുബലി എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ടീസറാണ് ‍യൂട്യൂബിലെത്തിയിരിക്കുന്നത്. പ്രഭാസിന്‍റെ കിടിലൻ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഗാനത്തിന്‍റെ പ്രത്യേകത.

സംവിധായകൻ എസ്.എസ്. രാജമൗലി തന്നെയാണ് ഗാനം ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തത്. ചൈതന്യ പ്രസാദിന്‍റെ വരികൾക്ക് സംഗീതമൊരുക്കുന്നത് എം.എം. കീരവാണിയാണ്. ദലേർ മെഹന്ദി, എം.എം. കീരവാണി, മൗനിമ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

ബാഹുബലി പോലെ തന്നെ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് കാഴ്ച വിസ്മയം ഒരുക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ മോഷൻ പോസ്റ്ററുകൾക്കും ട്രെയിലറിനും വൻ സ്വീകരണമാണ് ലഭിച്ചത്.

ഗാനം കാണാം:
https://www.youtube.com/embed/Z1Nrw0SV9aY
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.