ലാലേട്ടനെ ചൊറിയാൻ വന്നാൽ പൊടിപോലും കിട്ടില്ല: കെആർകെയ്ക്ക് സുരാജിന്‍റെ ഇടിവെട്ട് മറുപടി
മോഹൻലാലിനെ അധിക്ഷേപിച്ച ബോളിവുഡ് നടനും നിരൂപകനുമായ കമാൽ ആർ. ഖാനെതിരേ ആരാധകർ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ആക്രമണം നടത്തുകയാണ്. കെആർകെയെ വിമർശിച്ച് സംവിധായകരായ ആഷിഖ് അബു, ഒമർ ലുലു, തമിഴ് സൂപ്പർതാരം സൂര്യ എന്നിവർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെ കെആർകെയ്ക്ക് അതേനാണയത്തിൽ മറുപടി നല്കി സുരാജ് വെഞ്ഞാറമൂടും എത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരാജ് പരിഹാസരൂപത്തിൽ തന്നെ പ്രതിഷേധം അറിയിച്ചത്.

മോഹൻലാലിനെ ചൊറിയാൻ നിന്നാൽ, പൊടിപോലും മലയാളികൾ ബാക്കിവയ്ക്കില്ലെന്നാണ് സുരാജ് പറയുന്നത്. ലാലേട്ടന്‍റെ അഭിനയം കണ്ടുപഠിക്കണമെന്നും എന്നിട്ട് സ്വയം കണ്ണാടി നോക്കി പൊട്ടിക്കരയണമെന്നും അതും കഴിഞ്ഞു സ്വയം കരണം നോക്കി നാലടി കൊടുക്കണമെന്നും സുരാജ് കെആർകെയെ ഉപദേശിക്കുന്നു.

സുരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: