വി​ശ​പ്പു​മാ​റ്റാ​ൻ ആ​ന​ക്കു​ട്ടി​യെ പി​ടി​ച്ച മു​ത​ല​യ്ക്കു കി​ട്ടി​യ പ​ണി
Tuesday, April 18, 2017 6:51 AM IST
കാ​ട്ടി​ലെ വ​ലി​യ മൃ​ഗ​മാ​ണ് ആ​ന. പ​ക്ഷെ ഏ​റ്റ​വും ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ മു​ത​ല​ക​ൾ​ക്ക് വി​ശ​ന്നാ​ൽ ആ​ന​യാ​ണെ​ന്നോ പു​ലി​യാ​ണെ​ന്നോ നോ​ട്ട​മൊ​ന്നും കാ​ണി​ല്ല. അ​തി​നു​ദാ​ഹ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് യൂ​ട്യൂ​ബി​ൽ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ന്ന ഈ ​വീ​ഡി​യോ. തെ​ക്കു​കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​യി​ലെ ലി​വോ​ൻ​ഡേ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം.

കാ​ട്ടി​ലെ പു​ഴ​യി​ൽ നി​ന്നും വെ​ള്ളം കു​ടി​ക്കാ​ൻ എ​ത്തി​യ ആ​ന​ക്കൂ​ട്ട​ത്തി​ലെ കു​ട്ടി​യാ​ന​യു​ടെ തു​ന്പി​ക്ൈ​കൈ​യി​ൽ മു​ത​ല പി​ടു​ത്ത​മി​ട്ടു. തു​ട​ർ​ന്ന് ര​ക്ഷ​പെ​ടാ​നാ​യി തു​ന്പി​ക്കൈ​യി​ൽ ക​ടി​ച്ചു​തൂ​ങ്ങി​യ മു​ത​ല​യെ ആ​ന തൂ​ക്കി ക​ര​യി​ൽ ക​യ​റ്റി. ഇ​തോ​ടെ ഒ​പ്പ​മു​ള്ള ആ​ന​ക​ൾ എ​ല്ലാം ചേ​ർ​ന്ന് മു​ത​ല​യെ ആ​ക്ര​മി​ച്ച് തു​ര​ത്തു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ള്ള​ത്. യൂ​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന വീ​ഡി​യോ നി​മി​ഷ​നേ​ര​ത്തി​നു​ള്ളി​ൽ 2.3 ല​ക്ഷ​മാ​ളു​ക​ളാ​ണ് ക​ണ്ട​ത്.

വീ​ഡി​യോ കാ​ണാം:
https://www.youtube.com/embed/HR5ULIhX4SQ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.