ഒരു ലോഡ് മണ്ടന്മാരുടെ കഥ; ഹിമാലയത്തിലെ കശ്‌മലനിലെ ആദ്യഗാനമെത്തി
Tuesday, April 18, 2017 1:02 AM IST
നവാഗതനായ അഭിപാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത കോമഡി ത്രില്ലർ ചിത്രം "ഹിമാലയത്തിലെ കശ്‌മലനിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. "അക്കിടി' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് അരവിന്ദ് ചന്ദ്രശേഖർ ഈണം പകർന്നിരിക്കുന്നു.

52 പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്. ഛായാഗ്രഹണം ജെമിൻ ജോം അയ്യനേത്തും ചിത്രസംയോജനം രാമു രവീന്ദ്രനും അരവിന്ദ് ഗോപാലും ചേർന്നാണ്. ഓവർ ദി മൂൺ ഫിലിംസിന്‍റെ ബാനറിൽ നന്ദു മോഹൻ, ആനന്ദ് രാധാകൃഷ്ണൻ, അരുണിമ അഭിരാം ഉണ്ണിത്താൻ എന്നിവർ സംയുക്തമായാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

ഗാനം കാണാം:
https://www.youtube.com/embed/VW38goQbkEA
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.