സച്ചിൻ വാര്യർ ആലപിച്ച തമിഴ് റൊമാന്‍റിക് ആൽബം
Tuesday, April 18, 2017 12:53 AM IST
സച്ചിൻ വാര്യർ ആലപിച്ച "കനവെ കലയാതെ' എന്ന റൊമാന്‍റിക് തമിഴ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തു. മലയാളത്തിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247 ആണ് യൂട്യൂബിലൂടെ ഗാനം റിലീസ് ചെയ്തത്. ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് അബീ ജോയാണ്. മഗേശ്വരൻ വരികൾ രചിച്ചിരിക്കുന്നു.

ലിയോൺ പൗലോസ്, ശ്വേതാ രാജ്, ആകാശ് തോമസ്, നീതുകൃഷ്ണ വി ആർ, ക്രിസ്റ്റി വാഴപ്പിള്ളി, അൽത്താഫ് എന്നിവരാണ് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. ഡീൻ ഷിഫാസും ആഷിത് വിൽസണും ചേർന്ന് സംവിധാനവും അബീ ജോ, ഡീൻ ഷിഫാസ് എന്നിവർ സംയുക്തമായി ഛായാഗ്രഹണവും ആഷിത് വിൽസൺ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. നിധിൻഷാ ആണ് ഈ മ്യൂസിക് വീഡിയോ നിർമിച്ചിരിക്കുന്നത്.
https://www.youtube.com/embed/ypdE4lU4oIQ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.