മു​ഖ്യ​മ​ന്ത്രി​പു​ത്ര​ൻ ഐ​സ്ക്രീം പാ​ർ​ല​റി​ൽ ജോ​ലി​ക്കാ​ര​ൻ!
Monday, April 17, 2017 7:41 AM IST
പാ​ർ​ട്ടി വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ധ​ന​ശേ​ഖ​ര​ണാ​ർ​ഥം പ്ര​വ​ർ​ത്ത​ക​രെ​ല്ലാം ര​ണ്ടു ദി​വ​സം കൂ​ലി​പ്പ​ണി ചെ​യ്യ​ണ​മെ​ന്ന് തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു ആ​ഹ്വാ​നം ചെ​യ്ത​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം വെ​ള്ളി​യും ശ​നി​യും കൂ​ലി​പ്പ​ണി​ക്ക് മു​ൻ​കൈ​യെ​ടു​ത്തു. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നും തെ​ലു​ങ്കാ​ന ഐ​ടി മ​ന്ത്രി​യു​മാ​യ കെ.​ടി. രാ​മ​റാ​വു വാ​ർ​ത്ത​യി​ൽ ഇ​ടം​നേ​ടി​യ​ത് കൂ​ലി​പ്പ​ണി എ​ടു​ത്ത​തു​കൊ​ണ്ടു മാ​ത്ര​ല്ല. ഐ​സ്ക്രീം പാ​ർ​ല​റി​ൽ പ​ണി​യെ​ടു​ത്ത അ​ദ്ദേ​ഹം ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്ഥാ​പ​ന​ത്തി​നു നേ​ടി​ക്കൊ​ടു​ത്ത​ത് 7.5 ല​ക്ഷം രൂ​പ​യു​ടെ ക​ച്ച​വ​ടം.

ഹൈ​ദ​രാ​ബാ​ദ്-​നാ​ഗ്പു​ർ ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​സ്ക്രീം പാ​ർ​ല​റി​ലാ​ണ് രാ​മ​റാ​വു ജോ​ലി ചെ​യ്ത​ത്. സാ​ധാ​ര​ണ ഒ​രു മാ​സം മു​ഴു​വ​ൻ അ​ധ്വാ​നി​ച്ചാ​ൽ പോ​ലും ല​ഭി​ക്കാ​ത്ത വ​രു​മാ​ന​മാ​ണ് ഐ​സ്ക്രീം പാ​ർ​ല​റി​ന് ഒ​രു ദി​വ​സം​കൊ​ണ്ടു ല​ഭി​ച്ച​ത്.

ക​ട​യി​ലെ ജ​ന​ത്തി​ര​ക്കാ​ണ് ഈ ​നേ​ട്ട​ത്തി​നു പി​ന്നി​ൽ എ​ന്നു ക​രു​താ​ൻ വ​ര​ട്ടെ, രാ​മ​റാ​വു​വി​ന്‍റെ ക​സ്റ്റ​മേ​ഴ്സ് വ​ലി​യ പ​ണ​ക്കാ​രാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ അ​ഞ്ചു ല​ക്ഷം രൂ​പ അ​വി​ടെ ചെ​ല​വ​ഴി​ച്ചി​ട്ടാ​ണ് അ​വ​ർ പോ​യ​ത്. എ​ന്നു​ക​രു​തി തെ​ലു​ങ്കാ​ന​യി​ലെ ജ​ന​ങ്ങ​ൾ വ​ലി​യ പ​ണ​ക്കാ​രാ​ണെ​ന്നും പ​റ​യാ​ൻ വ​യ്യ. എ​ന്നാ​ൽ, തെ​ലു​ങ്കാ​ന​യി​ലെ രാ​ഷ്‌​ട്രീ​യ​ക്കാ​ർ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​രി​ൽ പെ​ടു​ന്ന​വ​രാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.