സ്റ്റൈലിഷായി വിക്രം; ധ്രുവനക്ഷത്രത്തിന്‍റെ മാസ് ടീസർ എത്തി
Monday, April 17, 2017 1:55 AM IST
ഗൗതം മേനോനും ചിയാൻ വിക്രമും ആദ്യമായി ഒന്നിക്കുന്ന തമിഴ് ചിത്രം ധ്രുവനക്ഷത്രത്തിന്‍റെ രണ്ടാമത്തെ ടീസർ എത്തി. ഹോളിവുഡ് സ്റ്റൈലിലുള്ള വിക്രമിന്‍റെ എൻട്രിയാണ് ടീസറിൽ. വിക്രമിന്‍റെ ജന്മദിനസമ്മാനമായി പുറത്തിറക്കിയ 1.14 മിനിട്ട് ദൈർഘ്യമുള്ള ടീസർ ഇപ്പോൾ യൂട്യൂബിൽ തരംഗമായിക്കഴിഞ്ഞു.

സ്പൈ ത്രില്ലറായ ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. റിതു വർമ, ഐശ്വര്യ രാജേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഹാരിസ് ജയരാജിന്‍റേതാണ് സംഗീതം. ഗൗതമും വെങ്കട്ട് പ്രഭുവും നേതൃത്വം നല്കുന്ന ഒൺട്രാഗ എന്‍റർടെയിൻമെന്‍റും എസ്കേപ്പ് ആർട്ടിസ്റ്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ടീസർ കാണാം:
https://www.youtube.com/embed/ZmZ10DvqgkE
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.