"ക​ഥ​പ​റ​യു​മ്പോൾ' ചി​ത്ര​ത്തി​ന് ലാ​ൽ ജോ​സി​ന്‍റെ ര​ണ്ടാം ഭാ​ഗം- വൈറൽ വീഡിയോ
Thursday, April 13, 2017 5:05 AM IST
ശ്രീ​നി​വാ​സ​ന്‍റെ തി​ര​ക്ക​ഥ​യി​ൽ എം. ​മോ​ഹ​ന​ൻ സം​വി​ധാ​നം ചെ​യ്ത് 2007ൽ ​വ​ൻ ഹി​റ്റാ​യ ക​ഥ​പ​റ​യു​മ്പോൾ എ​ന്ന ചി​ത്രം മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ ഇ​രു കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്. മാ​ത്ര​മ​ല്ല പ​ല ഭാ​ഷ​ക​ളി​ലേ​ക്ക് ഈ ​ചി​ത്രം മൊ​ഴി മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ചി​ത്ര​ത്തി​ന് ഒ​രു ര​ണ്ടാം ഭാ​ഗം വ​ന്നാ​ലോ..? സം​ഗ​തി ശ​രി​യാ​ണ്. "ക​ഥ വീ​ണ്ടും പ​റ​യു​മ്പോ​ൾ' എ​ന്ന പേ​രി​ൽ ചി​ത്രം വീ​ണ്ടും എ​ത്തി​യി​രി​ക്കു​ക​യാ​ണ്. പ​ക്ഷേ, പ​ര​സ്യ​മാ​ണെ​ന്നു മാ​ത്രം.

ഒ​രു ബാ​ങ്കി​ന്‍റെ പ​ര​സ്യ ചി​ത്ര​മാ​യാ​ണ് ഇ​ത് വീ​ണ്ടും എ​ത്തി​യി​രി​ക്കു​ന്ന​ത്. ലാ​ൽ ജോ​സാ​ണ് പ​ര​സ്യം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. 30 മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള പ​ര​സ്യ​ത്തി​ൽ ശ്രീ​നി​വാ​സ​ൻ, മീ​ന, സ​ലീം കു​മാ​ർ, മാ​മു​ക്കോ​യ എ​ന്നി​വ​രാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.

വീഡിയോ കാണാം:
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.