മൂന്നാം തവണയും 50 കോ​ടി കടന്ന് പൃഥ്വി
Wednesday, April 12, 2017 7:55 AM IST
വേ​റി​ട്ട പ്രേ​ത ക​ഥ​ക​ഥ​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യെ പു​തി​യ ത​ല​ത്തി​ൽ എ​ത്തി​ച്ച പൃഥ്വി​രാ​ജ് നാ​യ​ക​നാ​യി എ​ത്തി​യ സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം എ​സ്ര 50 കോ​ടി ക്ലബിൽ പ്ര​വേ​ശി​ച്ചു. കെ. ​ജ​യ​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ പൃഥ്വിക്കൊപ്പം പ്രി​യ ആ​ന​ന്ദ്, ടോ​വി​നോ തോ​മ​സ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങളിൽ എ​ത്തി​യ​ത്.

കേ​ര​ള​ത്തി​ൽ നി​ന്നും ത​ന്നെ 35.20 കോ​ടി, മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും 5.35 കോ​ടി, ജി​സി​സി ബോ​ക്സ് ഓ​ഫീ​സി​ൽ നി​ന്നും 8.16 കോ​ടി, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും 2.13 കോ​ടി എ​ന്നി​ങ്ങ​നെ മൊ​ത്തം 50.84 കോ​ടി രൂ​പ​യാ​ണ് ചി​ത്രം നേ​ടി​യി​രി​ക്കു​ന്ന​ത്. പൃഥ്വി​രാ​ജി​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് എ​സ്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.