മലമുകളിലെ ചെറുപ്പക്കാരന്‍റെ കഥപറഞ്ഞ് "എ'
Monday, April 10, 2017 3:13 AM IST
വ്യത്യസ്തമായ കഥപറയുന്ന "എ' എന്ന ഹ്രസ്വ ചിത്രം റിലീസ് ചെയ്തു. ടോം ജോൺ കഥയെഴുതി സംവിധാനം നിർവഹിച്ച ഈ ഹ്രസ്വചിത്രം മലമുകളിൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥയാണ് പറയുന്നത്. അവനെ അവിടെ എത്തിച്ച അവന്‍റെ ജീവിതത്തിലെ ഓരോ സംഭവങ്ങൾ - അതിൽ അവന്‍റെ മാതാപിതാക്കൾക്കും കൂട്ടുകാർക്കും കാമുകിക്കുമെല്ലാം അവരുടേതായ പങ്ക് ഉണ്ടായിരുന്നു. സത്യം എന്താണെന്നു തിരിച്ചറിയാൻ ആഗ്രഹിക്കാതെ അവർ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ മാത്രം വിശ്വസിക്കുന്ന സമൂഹം അവനെ തളർത്തി. അവന്‍റെ സത്യാവസ്ഥയും സാഹചര്യങ്ങളും ഒപ്പം "എ' എന്ന വസ്തുതയുമാണ് ഈ ഹ്രസ്വ ചിത്രത്തിൽ വെളിപ്പെടുത്തുന്നത്.

ഷാമിൽ ബഷീർ, ടോം ജോൺ, കസ്‌തൂരി വിശ്വനാഥൻ, കിരൺ ജോസഫ്, ഫൻഷാദ് എന്നിവരാണ് "എ'യിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനൂപ് കുമാർ ഗോപിനാഥും ചിത്രസംയോജനം സിറിൽ ചെറിയനുമാണ് നിർവഹിച്ചിരിക്കുന്നത്. വിഷ്ണു വിജയന്‍റേതാണ് പശ്ചാത്തലസംഗീതം.

ടീം 94 എന്‍റർടെയിൻമെന്‍റ്സിന്‍റെ ബാനറിൽ ടോം ജോൺ തന്നെയാണ് "എ' നിർമിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഈ ഹ്രസ്വ ചിത്രത്തിന്‍റെ ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.

വീഡിയോ കാണാം:
https://www.youtube.com/embed/emwqDfZArB0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.