സാൾട്ട് ആൻഡ് പെപ്പർ ലുക്ക് മാറ്റി; വില്ലന് ഇനി പുതിയ മുഖം
Sunday, April 9, 2017 3:58 AM IST
ബി. ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ്ബജറ്റ് മോഹൻലാൽ‌ ചിത്രം വില്ലനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിലെ മോഹൻലാലിന്‍റെ സാൾട്ട് ആൻഡ് പെപ്പർ ലുക്ക് ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. മുൻ പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിൽ മോഹൻലാൽ എത്തുന്ന ചിത്രത്തിൽ ആദ്യന്തം താരത്തിന്‍റെ ലുക്ക് അതായിരിക്കുമോ എന്ന് സംശയിച്ചിരുന്ന ആരാധകർക്കിടയിലേക്ക് ഉത്തരവുമായി സംവിധായകൻ തന്നെ എത്തി.

താടി വടിച്ച് പഴയ രൂപത്തിലായ മോഹൻലാലിന്‍റെ പുതിയ ചിത്രം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ബി. ഉണ്ണികൃഷ്ണൻ. ചിത്രീകരണം തുടരുകയാണെന്ന അടിക്കുറിപ്പോടെയാണ് ചിത്രം. എന്തായാലും പുതിയ ചിത്രം ആരാധകരെ ആവേശത്തിലാഴ്ത്തിക്കഴിഞ്ഞു. അതേസമയം, സാൾട്ട് ആൻഡ് പെപ്പർ താടി ഉപേക്ഷിച്ചതിൽ ചിലർ നിരാശയും പ്രകടിപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.