മ​ഞ്ജു​വാ​ര്യ​ർ ഇനി പൃ​ഥ്വി​രാ​ജി​നൊ​പ്പം
Monday, April 3, 2017 3:03 AM IST
ര​ണ്ടാം വ​ര​വി​ൽ വി​ജ​യ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ മു​ന്നേ​റ്റം തു​ട​രു​ന്ന മ​ഞ്ജു​വാ​ര്യ​ർ പൃ​ഥ്വി​രാ​ജി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്നു.​ വേ​ണു സം​വി​ധാ​നം ചെ​യ്യു​ന്ന "ഗ​ബ്രി​യേ​ലും മാ​ലാ​ഖ​മാ​രും’ എ​ന്ന സി​നി​മ​യി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. ഡി​സം​ബ​റി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.

വേ​ണു ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ദ​യ എ​ന്ന സി​നി​മ​യി​ൽ നാ​യി​ക​യാ​യി എ​ത്തി​യ​തു മ​ഞ്ജു വാ​ര്യ​രാ​യി​രു​ന്നു. തു​ട​ർ​ന്നു മു​ന്ന​റി​യി​പ്പ് എ​ന്ന മ​മ്മൂട്ടി ചി​ത്ര​വും വേ​ണു സം​വി​ധാ​നം ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​വു​ന്ന കാ​ർ​ബ​ണ്‍ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​തും വേ​ണു​വാ​ണ്. അ​തി​നുശേ​ഷ​മാ​ണ് "ഗ​ബ്രി​യേ​ലും മാ​ലാ​ഖ’​മാ​രും ആ​രം​ഭി​ക്കു​ക.

ബി. ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "വി​ല്ല​നി’​ൽ മ​ഞ്ജു​വാ​ര്യ​ർ മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യെ​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.