മമ്മൂട്ടി വീണ്ടും കാക്കിയണിയുന്നു
Monday, March 27, 2017 7:25 AM IST
മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി ഒ​രു സ​സ്പെ​ൻ​സ് ത്രി​ല്ല​റു​മാ​യി ആ​രാ​ധ​ക​രി​ലേക്ക് എ​ത്തു​ന്നു. സ്ട്രീ​റ്റ് ലൈ​റ്റ്സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ പ്ര​മു​ഖ ഛായാ​ഗ്രാ​ഹ​ക​ൻ ഷം​ദ​ത്ത് ആ​ണ്. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭിക്കും.

ഒ​രു കൊ​ല​പാ​ത​ക​ത്തി​ന്‍റെ പി​ന്നി​ലെ ചു​രു​ള​ഴിക്കാ​ൻ നി​യോ​ഗിക്ക​പ്പെ​ട്ട സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ വി​ശ്വ​സി​ക്കാം എ​ങ്കി​ൽ ഇ​ത്ര​യും നാ​ളും ചെ​യ്ത​തി​ൽ നി​ന്നും വ​ള​രെ വ്യത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് അ​ദേ​ഹം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വിക് റോ​ഷ​നി​ലെ നാ​യ​ക​ൻ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ലി​ജോ​മോ​ൾ ജോ​സ് എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ എ​ത്തും.

പ്രേ​ക്ഷ​ക​ർ ആ​കാംക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ദ് ​ഗ്രേ​റ്റ് ഫാ​ദ​ർ ആണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. കൂ​ടാ​തെ മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന പു​ത്ത​ൻ പ​ണം മേയി​ൽ റി​ലീ​സ് ചെ​യ്യും. ശ്യാം​ധർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ് അ​ദേ​ഹം ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.