പ്ലൂട്ടോയെ തിരിച്ചെടുക്കണം; ശാ​സ്ത്ര​ജ്ഞ​ർ നീ​ക്കം തു​ട​ങ്ങി
Monday, March 27, 2017 4:39 AM IST
സൗ​ര‍യൂ​ഥ​ത്തി​ലെ ഗ്ര​ഹ​ങ്ങ​ളു​ടെ ഗ​ണ​ത്തി​ൽ​നി​ന്ന് പ്ലൂ​ട്ടോ​യെ പു​റ​ത്താ​ക്കി​യി​ട്ട് അ​ധി​കം കാ​ല​മൊ​ന്നും ആ​യി​ട്ടി​ല്ല. ഒ​ന്പ​ത് ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ച്ചു​വ​ന്ന​തൊ​ക്കെ പൊ​ളി​ച്ചെ​ഴു​തേ​ണ്ടി​വ​ന്നു. ഇ​പ്പോ​ഴി​താ പു​തി​യ നീ​ക്ക​വു​മാ​യി ഒ​രുപ​റ്റം ശാ​സ്ത്ര​ജ്ഞ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്നു. ആ​വ​ശ്യം ഒ​ന്നു മാ​ത്രം, പു​റ​ത്താ​ക്കി​യ പ്ലൂ​ട്ടോ​യെ തി​രി​ച്ചെ​ടു​ക്ക​ണം. ഇ​തി​നാ​യി ഒ​രു കാ​ന്പ​യി​ൻ​ത​ന്നെ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള ആ​റു ശാ​സ്ത്ര​ജ്ഞ​രാ​ണ് കാ​ന്പ​യി​ന്‍റെ പി​ന്നി​ൽ. പൂ​ർ​ണ ഗ്ര​ഹം എ​ന്ന സ്ഥാ​നം പ്ലൂ​ട്ടോ​യ്ക്കു ന​ല്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ലാ​ന​റ്റ​റി സ​യ​ൻ​സ് കോ​ൺ​ഫ​റ​ൻ​സി​ലാ​ണ് ഇ​വ​ർ ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച​ത്. പ്ലൂ​ട്ടോ​യു​ടെ ഭൗ​തി​ക​ഘ​ട​ന, ആ​കൃ​തി, പ്ര​ത​ല ല​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ ആ​റു പേ​രും വി​ശ​ദ​മാ​യി പ​ങ്കു​വ​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​സ്ട്രോ​ണ​മി​ക്ക​ൽ യൂ​ണി​യ​ൻ 2006ലാ​ണ് ഒ​രു ഗ്ര​ഹ​മാ​യി പ്ലൂ​ട്ടോ​യെ ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെയാണ് സൗ​ര​യൂ​ഥ​ത്തി​ലെ ഗ്ര​ഹ​ങ്ങ​ളു​ടെ എ​ണ്ണം എ​ട്ടാ​യത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.