മൊണാലിസ വിചാരിച്ചതിലും സന്തോഷവതിയാണ്!
ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട പെ​യി​ന്‍റിം​ഗു​ക​ളി​ൽ ഒ​ന്നാ​ണ് ലി​യ​ണാ​ഡോ ഡാ​വി​ഞ്ചി​യു​ടെ മൊ​ണാ​ലി​സ. അ​ഞ്ഞൂ​റു വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും ആ ​ചി​ത്ര​ത്തി​ലെ ചി​രി​യു​ടെ ര​ഹ​സ്യം മ​ന​സി​ലാ​ക്കാ​നു​ള്ള പ​ഠ​ന​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

സ​ന്തോ​ഷ​ത്താ​ൽ വി​ട​രു​ന്ന പു​ഞ്ചി​രി​യാ​ണ് മൊ​ണാ​ലി​സ​യു​ടെ മു​ഖ​ത്തു​ള്ള​തെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. ജ​ർ​മ​നി​യി​ലെ ഫ്രെ​യ്ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ശാ​സ്ത്ര​ജ്ഞ​ൻ​മാ​രാ​ണ് ഈ ​ക​ണ്ടു​പി​ടിത്ത​ത്തി​നു പി​ന്നി​ൽ.

ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ മൊ​ണാ​ലി​സ​യു​ടെ ചി​ത്ര​ത്തി​ന്‍റെ ബ്ലാ​ക് ആ​ൻ​ഡ് വൈ​റ്റ് പ​തി​പ്പു​ക​ളി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. യ​ഥാ​ർ​ഥ ചി​ത്ര​ത്തി​ലെ അ​ധ​ര​ങ്ങ​ളു​ടെ കോ​ണി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി എ​ട്ടു വ്യ​ത്യ​സ്ത ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചു. ഇ​തി​ൽ നാ​ലു ചി​ത്ര​ങ്ങ​ളി​ൽ മൊ​ണാ​ലി​സ സ​ങ്ക​ട​വ​തി​യും നാ​ലെ​ണ്ണ​ത്തി​ൽ സ​ന്തോ​ഷ​വ​തി​യു​മാ​ണ്.

പി​ന്നീ​ട് ഈ ​ചി​ത്ര​ങ്ങ​ൾ മൊ​ണാ​ലി​സ​യു​ടെ യ​ഥാ​ർ​ഥ പെ​യി​ന്‍റിം​ഗ് ക​ണ്ടി​ട്ടു​ള്ള 12 പേ​രെ 30 ത​വ​ണ കാ​ണി​ച്ചു. ഇ​തി​ൽ​നി​ന്ന് യ​ഥാ​ർ​ഥ ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ, 97 ശ​ത​മാ​നം ത​വ​ണ​യും സ​ന്തോ​ഷ​വ​തി​യാ​യ മൊ​ണാ​ലി​സ ചി​ത്ര​മാ​ണ് അ​വ​ർ‌ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​ൽ​നി​ന്നാ​ണ് മൊ​ണാ​ലി​സ​യു​ടെ മു​ഖ​ത്തു​ള്ള​ത് സ​ന്തോ​ഷ​ത്തി​ന്‍റെ പു​ഞ്ചി​രി​യാ​ണെ​ന്നു​ള്ള അ​നു​മാ​ന​ത്തി​ൽ ശാ​സ്ത്ര​ജ്ഞ​ർ എ​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.