ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ യു​വ​തി ജന്മമേ​കി​യ​തു മൂ​ന്നു കു​ഞ്ഞു​ങ്ങ​ൾ​ക്ക്
Thursday, March 9, 2017 4:49 AM IST
ഏ​ഴു ദി​വ​സ​ത്തി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ യു​വ​തി ജന്മമേ​കി​യ​ത് മൂ​ന്നു കു​ഞ്ഞു​ങ്ങ​ൾ​ക്ക്! ചൈ​ന​യി​ലെ യി​ചാം​ഗ് ന​ഗ​ര​ത്തി​ലാ​ണു സം​ഭ​വം. ചെ​ൻ എ​ന്ന യു​വ​തി​യാ​ണ് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ മു​ന്നു ത​വ​ണ പ്ര​സ​വി​ച്ച​ത്.

2012 ൽ ​വി​വാ​ഹി​ത​യാ​യ ചെ​ൻ കു​ട്ടി​ക​ൾ ഉ​ണ്ടാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു വ​ന്ധ്യ​താ നി​വാ​ര​ണ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചി​കി​ത്സ ഫ​ലം ക​ണ്ട​തി​നെ​ത്തു​ട​ർ​ന്നു ചെ​ൻ ഗ​ർ​ഭി​ണി​യാ​യി. എ​ന്നാ​ൽ സ്കാ​ൻ ചെ​യ്ത​പ്പോ​ഴാ​ണു ചെ​ന്നി​ന്‍റെ ഗ​ർ​ഭ പാ​ത്ര​ത്തി​ൽ മു​ന്നു കു​രു​ന്നു​ക​ളു​ണ്ടെ​ന്നു ഡോ​ക്ട​ർ​മാ​ർ മ​ന​സി​ലാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 21 നു ​പ്ര​സ​വ വേ​ദ​ന​യെ​ത്തു​ട​ർ​ന്നു ചെ​നി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ന്നു ത​ന്നെ ചെ​ൻ ഒ​രു ആ​ണ്‍കു​ഞ്ഞി​നു ജ​ന്മം ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തി​നു ശേ​ഷം ചെ​ന്നി​ന്‍റെ ഗ​ർ​ഭപാ​ത്രം ചു​രു​ങ്ങി​യ​തി​നാ​ൽ മ​റ്റു ര​ണ്ടു കു​ട്ടി​ക​ളെ പ്ര​സ​വി​ക്കാ​നാ​യി​ല്ല.

ആ​ശു​പ​ത്രി​യി​ൽ ത​ന്നെ ത​ങ്ങി​യി​രു​ന്ന ചെ​നി​നു ഫെ​ബ്രു​വ​രി 27 വീ​ണ്ടും പ്ര​സ​വ​വേ​ദ​ന ആ​രം​ഭി​ച്ചു. അ​ധി​കം വൈ​കാ​തെ ത​ന്നെ സ്വാ​ഭാ​വി​ക പ്ര​സ​വ​ത്തി​ലൂ​ടെ യു​വ​തി ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്കു ജ​ൻ​മം ന​ൽ​കു​ക​യും ചെ​യ്തു. ഇ​ര​ട്ട​ക​ൾ ര​ണ്ടും പെ​ണ്‍ കു​ഞ്ഞു​ങ്ങ​ളാ​ണ്. അ​മ്മ​യും കു​ഞ്ഞു​ങ്ങ​ളും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നാ​ണു ആ​ശു​പ്ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.