Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
പരാജയത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കണം
2002-ൽ ബ്രിട്ടനിൽ നടന്ന ഒരു പൊതുജനസർവേ അനുസരിച്ച് എക്കാലത്തെയും ഏറ്റവും മഹാനായ ബ്രിട്ടീഷുകാരനായി തെരഞ്ഞെടുക്കപ്പെട്ടതു വിൻസ്റ്റൺ ചർച്ചിലായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമനിക്കെതിരായി ധീരമായി ശബ്ദിക്കുകയും ജർമനിക്കെതിരേ പൊരുതാൻ ബ്രിട്ടീഷുകാരെ ഉണർത്തുകയും പ്രചോദിപ്പിക്കുകയും ചെയ്തതു ചർച്ചിലായിരുന്നു. പരാജയഭീതമൂലം ജർമനിയോടു സന്ധിചെയ്യാൻ ഭരണാധികാരികളും രാഷ്ട്രീയനേതാക്കളും തയാറായി നിന്ന അവസരത്തിലായിരുന്നു ചർച്ചിലിന്റെ സിംഹഗർജനം ബ്രിട്ടീഷ് ജനതയ്ക്ക് ആത്മവിശ്വാസവും മനോധൈര്യവും പകർന്നുനൽകിയത്.
ചർച്ചിലോ ചർച്ചിലിനെപ്പോലെ മറ്റൊരു നേതാവോ ബ്രിട്ടിന് ഇല്ലായിരുന്നുവെങ്കിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലം മറ്റൊന്നാകുമായിരുന്നു. തന്മൂലമാണ് ചർച്ചിലിനെ എക്കാലത്തെയും ഏറ്റവും വലിയ ബ്രിട്ടീഷുകാരനായി പൊതുജനം തെരഞ്ഞെടുത്തത്. എന്നാൽ അതിശക്തനായ ഒരു രാഷ്ട്രീയനേതാവോ സമർഥനായ ഒരു ഭരണാധികാരിയോ മാത്രമായിരുന്നില്ല ചർച്ചിൽ. ഒരു പ്രഭാഷകൻ എന്ന രീതിയിലും ഏറെ പ്രശോഭിച്ച ആളാണ് അദ്ദേഹം. സാഹിത്യരംഗത്തെ അദ്ദേഹത്തിന്റെ സമഗ്രമായ സംഭാവനയുടെ അടിസ്ഥാനത്തിൽ 1953-ൽ അദ്ദേഹത്തിനു സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.
ചർച്ചിലിനെ മഹാനായ നേതാവായി അംഗീകരിക്കുന്നവരും അദ്ദേഹം കുറ്റമറ്റ വ്യക്തിത്വത്തിന്റെ ഉടമയാണെന്നു വാദിക്കാനിടയില്ല. കാരണം മാനുഷികമൂല്യങ്ങൾക്കുവേണ്ടി വാദിക്കുന്നുവെന്ന് അവകാശപ്പെട്ടിരുന്നപ്പോഴും ബ്രിട്ടീഷ് കോളനികളിലുണ്ടായിരുന്നവരുടെ അവകാശങ്ങളെ അദ്ദേഹം പരിഗണിച്ചിരുന്നില്ല എന്നത് ഒരു ചരിത്രസത്യമാണ്. മഹാനായ ചർച്ചിലിന്റെ ജീവിതത്തിലെ ചില കറുത്ത പാടുകളിൽ ഒന്നായി ഇത് അവശേഷിക്കുന്നു.
എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മാറ്റുകൂട്ടിയ പല സ്വഭാവ പ്രത്യേകതകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതിലൊന്നാണ് സ്വന്തം തെറ്റുകൾ അംഗീകരിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത. അതു വ്യക്തമാക്കുന്ന ഒരു സംഭവം അദ്ദേഹത്തിന്റെ ചരിത്രത്തിൽ നാം വായിക്കുന്നുണ്ട്.
1931-ൽ ചർച്ചിൽ ന്യൂയോർക്ക് സന്ദർശിക്കുന്ന അവസരം. ചർച്ചിലിന്റെ ജീവിതത്തിൽ അധികാരസ്ഥാനമില്ലാത്ത ഒരു ഇടവേളയായിരുന്നു അത്. ഒരുദിവസം രാത്രി തന്റെ സുഹൃത്തായ ബർണാർഡ് ബറൂക് എന്ന രാജ്യതന്ത്രജ്ഞനെ സന്ദർശിച്ച ശേഷം തന്റെ താമസസ്ഥലത്തേക്കു മടങ്ങുകയായിരുന്നു ചർച്ചിൽ. അതിനിടെ അദ്ദേഹത്തിന് ഒരു റോഡ് മുറിച്ചുകടക്കേണ്ടതുണ്ടായിരുന്നു.
ഇരുവശത്തുമായി എതിർദിശകളിൽ വാഹനങ്ങൾ യാത്രചെയ്തിരുന്ന ഒരു റോഡായിരുന്നു അത്. തന്മൂലം റോഡ് മുറിച്ചുകടക്കുന്നതിനു മുൻപായി അമേരിക്കയിലെ രീതിയനുസരിച്ച് ഇടത്തേക്കു നോക്കി വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടു വേണമായിരുന്നു ചർച്ചിൽ റോഡ് മുറിച്ചുകടക്കേണ്ടിയിരുന്നത്. എന്നാൽ അതിനുപകരം ഇംഗ്ലണ്ടിലെ രീതിയനുസരിച്ച് ചർച്ചിൽ വലത്തേക്കു നോക്കി റോഡിലേക്കിറങ്ങി. അപ്പോൾ അദ്ദേഹത്തിന്റെ ഇടതുവശത്തുകൂടി വന്ന വാഹനം അദ്ദേഹത്തെ ഇടിച്ചുവീഴ്ത്തി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചർച്ചിലിനെ പോലീസ് ആശുപത്രിയിലെത്തിച്ചു. വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. ഈ വിവരം അറിയാനിടയായ ചർച്ചിൽ അപകടത്തിന്റെ ഉത്തരവാദി താൻ മാത്രമാണെന്നും ഡ്രൈവർ നിരപരാധിയാണെന്നും പോലീസിനെ അറിയിച്ചു. എന്നു മാത്രമല്ല, ഡ്രൈവറെ എത്രയും വേഗം വിട്ടയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
അപകടത്തിന്റെ ഉത്തരവാദിത്വം ഡ്രൈവറുടെ തലയിൽ ചർച്ചിൽ കെട്ടിവച്ചിരുന്നെങ്കിൽ ആരും അദ്ദേഹത്തെ കുറ്റംപറയുമായിരുന്നില്ല. എന്നാൽ താനാണ് കുറ്റക്കാരൻ എന്നു പറയാനുള്ള തന്റേടം അദ്ദേഹത്തിനുണ്ടായി. ആ തന്റേടമാണ് അദ്ദേഹത്തെ മഹത്വത്തിന്റെ പാതയിലെത്തിച്ചത്.
ചർച്ചിലിനു സംഭവിച്ചതുപോലെ ഒരു അപകടം നമുക്കുണ്ടാകുകയാണെങ്കിൽ നാം സ്വമേധയാ അതിന്റെ കുറ്റം ഏറ്റെടുക്കുമോ? എങ്കിൽ നമുക്ക് നമ്മെക്കുറിച്ച് അഭിമാനിക്കാനാവും. എന്നാൽ അപകടത്തിന്റെ കുറ്റം നാം ഏറ്റെടുക്കാൻ തയാറാകുന്നില്ലെങ്കിലോ? അപ്പോൾ നാം ഭീരുക്കൾതന്നെ എന്നതിൽ സംശയം വേണ്ട.
നമ്മുടെ ഏതെങ്കിലും പ്രവൃത്തിവഴി എന്തെങ്കിലും നന്മയോ നേട്ടമോ ഉണ്ടാവുകയാണെങ്കിൽ അതിന്റെ ക്രെഡിറ്റ് നാം ഏറ്റെടുക്കില്ലേ? എന്നാൽ നമ്മുടെ പ്രവൃത്തിവഴി ഉണ്ടാകുന്നത് എന്തെങ്കിലും തിന്മയോ കോട്ടമോ ആണെങ്കിൽ അതിന്റെ ഉത്തരവാദിത്വം അത്ര എളുപ്പത്തിൽ നാം ഏറ്റെടുക്കാൻ പോകുന്നില്ല എന്നതല്ലേ യാഥാർഥ്യം? അപ്പോൾ എന്തെങ്കിലും ന്യായീകരണം കണ്ടെത്താനല്ലേ നാം ശ്രമിക്കുക? ചർച്ചിലിന്റെ പേരിൽ ഏറെ പ്രസിദ്ധമായ ഒരു ഉദ്ധരണി ഉണ്ട്. അതിപ്രകാരമാണ്: ""മഹത്വത്തിനു നൽകേണ്ട വില ഉത്തരവാദിത്വമാണ്.'' 1943 സെപ്റ്റംബർ ആറിന് അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ അദ്ദേഹം നൽകിയ പ്രഭാഷണത്തിലാണ് ഈ ഉദ്ധരണിയുള്ളത്.
ചർച്ചിൽ മഹാനായി ഇന്ന് അറിയപ്പെടുന്നെങ്കിൽ അതിന്റെ ഒരു പ്രധാന കാരണം തന്റെ പ്രവൃത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയായിരുന്നു. തന്റെ നിരവധി കടമകളിൽനിന്നു ചർച്ചിൽ ഒരിക്കലും ഓടിയൊളിച്ചില്ല. എന്നു മാത്രമല്ല, അവയെല്ലാം വിശ്വസ്തതാപൂർവം നിർവഹിക്കാൻ അദ്ദേഹം ശ്രമിക്കുകയും അവയുടെ പോരായ്മകളുടെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ മാതൃക അനുകരിക്കാൻ നമുക്ക് സാധിച്ചാൽ അതുവഴി നമുക്കുണ്ടാകുന്ന നേട്ടം ചില്ലറയായിരിക്കില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി

വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top