മരണത്തെ തള്ളിമാറ്റി എവറസ്റ്റിലേക്ക്
1953 മേയ് 29-ന് ​ന്യൂ​സി​ലൻഡുകാ​ര​നാ​യ എ​ഡ്​മ​ണ്ട് ഹി​ലാ​രി, നേ​പ്പാ​ളി ​ടെ​ൻ​സിം​ഗ് നോ​ർ​ഗെ​യ്ക്കൊ​പ്പം ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കു​ന്പോ​ൾ ഇ​ങ്ങു ദൂ​രെ കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ​യി​ലെ മു​തു​കു​ളം​കാ​ര​നാ​യ എ​സ്. സു​രേ​ഷ് കു​മാ​ർ ജ​നി​ച്ചി​രു​ന്നി​ല്ല. പ​ക്ഷെ, 39 വ​ർഷ​ങ്ങ​ൾ​ക്കി​പ്പു​റം 1992-ൽ, ​എ​വ​റ​സ്റ്റു ക​യ​റി, അ​ദ്ദേ​ഹം ഹി​ലാ​രി​ക്കൊ​രു പി​ൻഗാ​മി​യാ​യി. ഒ​പ്പം എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ ആ​ദ്യ​കേ​ര​ളീ​യ​ൻ എ​ന്ന നി​ല​യി​ൽ മ​ല​യാ​ളി​യു​ടെ മാ​നം, മാ​നം​മു​ട്ടെ ഉ​യ​ർ​ത്തി. 1996-ൽ ​വീ​ണ്ടും എ​വ​റ​സ്റ്റി​ലെ​ത്തി​യ അ​ദ്ദേ​ഹം ര​ണ്ടു ത​വ​ണ എ​വ​റ​സ്റ്റ് ക​യ​റി​യ ഏ​ക മ​ല​യാ​ളി എ​ന്ന പ​ദ​വി​ക്കും അ​ർ​ഹ​നാ​യി.

ഫോട്ടോഗ്രാഫർ

ഹി​ലാ​രി​യെ പോ​ലെ പ​ർ​വ​താ​രോ​ഹ​ണം ഹ​ര​മാ​യി എ​ടു​ക്കു​ക​യോ എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കു​ന്ന​ത് സ്വ​പ്നം കാ​ണു​ക​യോ ചെ​യ്ത ആ​ള​ല്ല സു​രേ​ഷ്. ഫോ​ട്ടോ​ഗ്രഫി​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് ക​ന്പം. ആ​ല​പ്പു​ഴ​യി​ലെ ചി​ല സ്റ്റു​ഡി​യോ​ക​ളി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി ജോ​ലി ചെ​യ്യു​ന്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി 1987-ൽ ​ഐ​ടി​ബി​പി​യി​ൽ (​ഇ​ൻ​ഡോ ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പോ​ലീ​സ്) ചേ​രു​ന്ന​ത്; ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി ത​ന്നെ. പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് ഡ​ൽ​ഹി​യി​ലെ ഐ​ടി​ബി​പി​യു​ടെ ഹെ​ഡ്ക്വാ​ർ​ട്ട​റി​ൽ ത​ന്നെ പോ​സ്റ്റിം​ഗ് കി​ട്ടി. അ​താണ് ​വ​ഴി​ത്തി​രി​വാ​യ​ത്. അ​വി​ടെ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ പ​ല​രു​ണ്ട്. പ​ക്ഷെ, സു​രേ​ഷ് എ​ന്ന ഹ​വി ൽ​ദാ​റു​ടെ ഫോ​ട്ടോ​ഗ്രഫി​യി​ലെ ക​ഴി​വും ആ​ത്മാ​ർ​ഥ​ത​യും അ​ന്ന് അ​വ​രു​ടെ ഡി​ഐ​ജി​യാ​യി​രു​ന്ന ഹു​ക്കും​സി​ങി​ന് ന​ന്നാ​യി പി​ടി​ച്ചു. അ​ദ്ദേ​ഹ​മ​ന്ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കാ​ഞ്ച​ൻ​ജം​ഗ കൊ​ടു​മു​ടി ക​യ​റാ​നു​ള്ള ഒ​രു സം​ഘം രൂ​പീ​ക​രി​ക്കു​ന്ന സ​മ​യ​മാ​ണ്. സു​രേ​ഷി​നെ ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി അ​ദ്ദേ​ഹം സം​ഘ​ത്തി​ൽ ചേ​ർ​ത്തു.
മാ​സ​ങ്ങ​ളോ​ളം നീ​ണ്ട ക​ഠി​ന​മാ​യ പ​ർ​വ​താ​രോ​ഹ​ണ പ​രി​ശീ​ല​നം. പ​ർ​വ​താ​രോ​ഹ​ണം പ​തു​ക്കെ അ​ദ്ദേ​ഹ​ത്തി​ന് ഹ​ര​മാ​യി മാ​റി. പ​രി​ശീ​ല​ന കാ​ല​ത്തെ ശാ​രീ​രി​ക-​മാ​ന​സി​ക സ​മ്മ​ർ​ദങ്ങ​ൾ താ​ങ്ങാ​ൻ ക​ഴി​യാ​തെ ടീം ​അം​ഗ​ങ്ങ​ളി​ൽ പ​ല​രും ഇ​ട്ടേ​ച്ചു പോ​യ​പ്പോഴും സു​രേ​ഷ്, നി​ശ്ച​യ​ദാ​ർ​ഢ്യ​ത​യോ​ടെ പി​ടി​ച്ചു നി​ന്നു.

ഹ​വി​ൽ​ദാ​ർ പ​സാംഗിന്‍റെ സ്മരണയിൽ

1991-ലാ​ണ് ഹു​ക്കും​സി​ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​രേ​ഷ് ഉ​ൾ​പ്പെ​ടെ​യു ള്ള 25 ​അം​ഗ സം​ഘം കാ​ഞ്ച​ൻ​ജം​ഗ കീ​ഴ​ട​ക്കു​ന്ന​ത്. കൂ​ടെ ജോ​ഷി​യോ ഉ​ഗാ​ട്ട എ​ന്ന ജ​പ്പാ​ൻ​കാ​ര​ൻ ന​യി​ക്കു​ന്ന മ​റ്റൊ​രു സം​ഘ​വു​മു​ണ്ട്. ഫ​ല​ത്തി​ല​ത് ഒ​രു ഇ​ൻ​ഡോ-​ജ​പ്പാ​ൻ സം​യു​ക്ത പ​ർ​വ​താ​രോ​ഹ​ക സം​രം​ഭ​മാ​യി​രു​ന്നു. പ​ര്യ​വേക്ഷ​ണം വി​ജ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ സം​ഘ​ത്തി​ന് ക​ഴി​ഞ്ഞെ​ങ്കി​ലും ഏ​റ്റവും ​നി​ർ​ഭാ​ഗ്യ​ക​ര​മാ​യ ഒ​രു സം​ഭ​വ​ത്തി​ന് അ​വ​സാ​ന നി​മി​ഷം അ​വ​ർ​ക്ക് സാ ​ക്ഷി​യാ​കേ​ണ്ടി വ​ന്നു. കൊ​ടു​മു​ടി കീ​ഴ​ട​ക്കി ഭാ​ര​ത​ത്തി​ന്‍റെ ഫ്ളാ​ഗ് പി​ടി​ച്ചു നിന്ന് ഫോ​ട്ടോ എ​ടു​ത്ത ഹ​വി​ൽ​ദാ​ർ പ​സാം​ഗ് പൊ​ടു​ന്ന​നെ കാ​ൽ വ​ഴു​തി പ​ർ​വ​ത​ത്തി​ന്‍റെ കി​ഴു​ക്കാംതൂ​ക്കാ​യ ഒ​രു ഭാ​ഗ​ത്തേ​ക്ക് തെ​റി​ച്ച് വീ​ണ് നി​മി​ഷ​ങ്ങ​ൾ കൊ​ണ്ട് അ​പ്ര​ത്യ​ക്ഷ​നാ​യി. ഞെ​ട്ടി​വി​റ​ച്ചു പോ​യ സം​ഘ​ത്തി​ന് നി​സ്സ​ഹാ​യ​രായി ​നി​ല​വി​ളി​ക്കാ​ൻ മാ​ത്ര​മെ ക​ഴി​ഞ്ഞു​ള്ളൂ. കാ​ഞ്ച​ൻ​ജം​ഗ കീ​ഴ​ട​ക്കി​യ​തോ​ടെ ഹു​ക്കും​​സി​ങി​ന് ആ​ത്മ​വി​ശ്വാ​സം കൂടി. 1992-ൽ ​എ​വ​റ​സ്റ്റ് ക​യ​റാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു. ഐ​ടി​ബി​പി​യി​ൽ അ​തി​നാ​യി ഒ​രു സം​ഘം രൂ​പീ​ക​രി​ച്ച പ്പോ​ൾ സു​രേ​ഷി​നെ​യും അ​ദ്ദേ​ഹം ഉ​ൾ​പ്പെ​ടു​ത്തി. പ​രി​ശീ​ല​ന​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ല​രും കൊ​ഴി​ഞ്ഞുപോ​യി. അ​വ​സാ​നം ബാ​ക്കി​യാ​യ​ത് വെ​റും 26 പേ​ർ. തീ​ർ​ച്ച​യാ​യും അ​തി​ലൊ​രാ​ൾ സു​രേ​ഷാ​യി​രു​ന്നു.

ഐ​ടി​ബി​പി​യെ കൂ​ടാ​തെ ഐ​ബി, പ​ഞ്ചാ​ബ്-​ഹ​രി​യാ​ന പോലീ​സ്, മം ​ഗോ​ളി​യ​ൻ സൈ​ന്യം, ജ​പ്പാ​ൻ​കാ​ർ, പൂ​നെ​യി​ൽ നി​ന്നു​ള്ള നാ​ലു സി​വി​ലി​യൻ​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഒ​രു അ​ന്താ​രാ​ഷ്ട്ര പ​ർ​വ​താ​രോ​ഹ​ക സം​ഘ​മാ​യി​രു​ന്നു അ​ത്. ഹു​ക്കും​സി​ങ് ഐ​ടി​ബി​പി സം​ഘ​ത്തെ ന​യി​ച്ച​പ്പോ​ൾ മ​റ്റു​ള്ള​വ​ർ​ക്ക് അ​വ​രു​ടേ​താ​യ സം​ഘ​നാ​യ​ക​ൻ​മാ​ർ ഉ​ണ്ടാ​യി​രു​ന്നു. ഡോ. ​കു​ൽ​ക്ക​ർ​ണി​യാണ് ​പൂ​നെ​യി​ൽ നി​ന്നു​ള്ള സി​വി​ലി​യ​ൻ സം​ഘ​ത്തെ ന​യി​ച്ചി​രു​ന്ന​ത്. നേ​പ്പാ​ൾ വ​ഴി എ​വ​റ​സ്റ്റ് ക​യ​റാ​നാ​യി​രു​ന്നു അ​വ​രു​ടെ തീ​രു​മാ​നം. സം​ഘ​ത്തി​ന്‍റെ യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത​ത് അ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ന​ര​സിം​ഹ റാ​വു​വാ​യി​രു​ന്നു.

ആഹ്ലാദത്തോടെ തുടക്കം

ആ​ദ്യം വാ​ഹ​ന​ത്തി​ലും പി​ന്നെ നേ​പ്പാ​ൾ അ​തി​ർ​ത്തി ക​ട​ന്ന് ഹി​മാ​ല​യ​ത്തി​ലെ വ​ന​മേ​ഖ​ല​യി​ൽ എ​ത്തി​യ​പ്പോ​ൾ ന​ട​ന്നു​മാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ യാ​ത്ര. കൂ​ടെ സാ​ധ​ന​ങ്ങ​ൾ വ​ഹി​ച്ചു കൊ​ണ്ട് ‘​യാ​ക്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മൃ​ഗ​ങ്ങ​ളും, മ​ല​ക​യ​റ്റ​വും വ​ഴി​ക​ളും ന​ല്ല നി​ശ്ച​മു​ള്ള ‘ഷെ​ർ​പ്പ​ക​ളു’​മു​ണ്ട്. സം​ഘം പ​ല ചെ​റു ഗ്രൂ​പ്പു​ക​ളാ​യി പി​രി​ഞ്ഞാ​ണ് സ​ഞ്ചാ​രം. ആ​ദ്യ​മാ​ദ്യം എ​ല്ലാ​വ​ർ​ക്കും ന​ല്ല ഉ​ൻ​മേ​ഷ​വും ആ​വേ​ശ​വു​മാ​യി​രു​ന്നു. പാ​ട്ടു പാ​ടി​യും ക​ഥ​ക​ൾ പ​റ​ഞ്ഞും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കുവെ​ച്ചും ചി​രി​ച്ചു ക​ളി​ച്ചും ഒ​രു എ​സ്ക​ർ​ഷ​ന്‍റെ ലാ​ഘ​വ​ത്വ​ത്തോ​ടെ​യാ​യി​രു​ന്നു യാ​ത്ര. ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്ന​തോ​ടെ കാ​ട്ടി​ൽ പെ​യ്തി​റ​ങ്ങു​ന്ന മ​ഞ്ഞി​ന്‍റെ ത​ണു​പ്പു വീ​ണി​ട്ടെ​ന്ന പോ​ലെ പ​ല​രു​ടെ​യും ആ​വേ​ശ​വും ഉ​ൻ​മേ​ഷ​വും കെ​ട്ട​ട​ങ്ങി.

ഏ​താ​ണ്ട് ര​ണ്ടാ​ഴ്ച ന​ട​ന്ന​ല​ഞ്ഞ​പ്പോ​ഴാ​ണ് ല​ക്ഷ്യ സ്ഥാ​ന​മാ​യ എ​വ​റസ്റ്റി​ന്‍റെ താ​ഴെ​യെ​ത്തു​ന്ന​ത്. സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്നും 29,035 അ​ടി ഉ​യ​ര​ത്തി ൽ ​ലോ​ക​ത്തെത്ത​ന്നെ വെ​ല്ലു​വി​ളി​ച്ചുകൊ​ണ്ട് അ​ഹ​ങ്കാ​ര​ത്തോ​ടെ ത​ല ഉ​യർ​ത്തി നി​ൽ​ക്കു​ക​യാ​ണ് എ​വ​റ​സ്റ്റ്. ലോ​ക മാ​താ​വ് എ​ന്ന​ അർ​ഥ​ത്തി​ൽ ടി​ബ​റ്റു​കാ ർ ​"ചോ​മ​ലു​ങ്മ’ എ​ന്നും പ്രാ​ദേ​ശി​ക നേ​പ്പാ​ളി​ക​ൾ ‘സാ​ഗ​ർ​മാ​ത’ എ​ന്നും വിളി​ക്കു​ന്ന പ​ർ​വ​ത ശി​ഖ​രം. എ​വ​റ​സ്റ്റി​ന്‍റെ 18,000 അ​ടി ഉ​യ​ര​ത്തി​ലേ​ക്ക് ന​ട​ന്നു ക​യ​റി ഹു​ക്കും​​സി​ങും സം​ഘ​വും ബേ​സ് ക്യാ​ന്പ് സ്ഥാ​പി​ച്ചു. അ​വി​ടെ ഒ​രാ​ഴ്ച​ത്തെ വി​ശ്ര​മം. കൊ​ടു​മു​ടി ക​യ​റാ​നും കീ​ഴ​ട​ക്കാ​നു​മു​ള്ള മാ​ന​സിക​വും ശാ​രീ​രി​ക​വു​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ളാ​യി​രു​ന്നു ആ ​നാ​ളു​ക​ളി​ൽ. പ​ദ്ധ​തി​പ്ര​കാ​രം ഈ ​ബേ​സ് ക്യാ​ന്പ് കൂ​ടാ​തെ 4 ക്യാ​ന്പു​ക​ൾ കൂ​ടി ക​ട​ന്നാ​ലേ അ​വ​ർ​ക്ക് എ​വ​റ​സ്റ്റി​ന്‍റെ നെ​റു​ക​യി ൽ ​എ​ത്താ​ൻ ക​ഴി​യൂ. 23,500 അ​ടി ഉ​യ​ര​ത്തി​ലാ​ണ് ആ​ദ്യ ക്യാ​ന്പ്. ര​ണ്ടാ​മത്തേ​ത് 25,500 അ​ടി ഉ​യ​ര​ത്തി​ൽ. മൂ​ന്നാ​മ​ത്തേ​ത് 27,000-ൽ. ​നാ​ലാ​മ​ത്തേ​ത് 28,000 അ​ടി മു​ക​ളി​ൽ. പി​ന്നെ നേ​രേ എ​വ​റ​സ്റ്റി​ന്‍റെ ഉ​ച്ചി​യി​ൽ. ബേ​സ് ക്യാ​ന്പി​ലെ​ത്തി​യ​പ്പോഴേ​ക്കും സം​ഘ​ത്തി​ൽ മി​ക്ക​വ​രു​ടെ​യും എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കാ​നുള്ള ​ആ​ശ​യും ആ​വേ​ശ​വും അ​സ്ത​മി​ച്ചി​രു​ന്നു.പ​ക്ഷെ, ഹു​ക്കും​​സി​ങ് എ​ല്ലാ​വ​രേ​യും പ്ര​ചോ​ദി​പ്പി​ച്ചും പ്ര​ലോ​ഭി​പ്പി​ച്ചും എ​പ്പോഴും ഒ​പ്പം നി​ന്നു.

കാലിടറുന്നു

എ​ട്ടാം ദി​വ​സം പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ ആ​ദ്യ ക്യാ​ന്പ് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് സം​ഘം ന​ട​ന്ന് ക​യ​റാ​ൻ തു​ട​ങ്ങി. സ​മ​യം പു​ല​ർ​ച്ചെ ആ​യി​രു​ന്നി​ട്ടും പ​ക​ൽ പോ​ലെ തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷം. സം​ഘ​ത്തി​ന് മു​ന്നി​ലാ​യി ചെ​ന്ന് സു​രേ​ഷ് പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നും ആ​വേ​ശ​ത്തോ​ടെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചു. ഫോ​ട്ടോ എ​ടു​ക്കാ​ൻ ധൃ​തി​പ്പെ​ട്ട് ന​ട​ക്കു​ന്ന സു​രേ​ഷി​നോ​ട് സൂ​ക്ഷി​ക്കാ​ൻ ഹു​ക്കും​സി​ങ് കൂ​ടെ​ക്കൂടെ പ​റ​യു​ന്നു​ണ്ട്. പ​ക്ഷെ, ഒ​രി​ട​ത്ത് ഫോ​ട്ടോ കൃത്യ​മാ​യി എ​ടു​ക്കാ​ൻ പി​ന്നോ​ട്ട് ന​ട​ന്ന സു​രേ​ഷ് പെ​ട്ടെ​ന്ന് ഐ​സി​ലേ​ക്ക് മ​റിഞ്ഞു ​വീ​ണു. എ​വ​റ​സ്റ്റ് ക​യ​റു​ന്ന​വ​രെ കെ​ണി​യി​ലാ​ക്കു​ന്ന അ​നേ​കം അ​പ​ക​ട​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു അ​ത്. സം​ഘാം​ഗ​ങ്ങ​ളെ​ത്തി ര​ക്ഷി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ അ​തി​ല​ദ്ദേ​ഹം മു​ങ്ങി​ത്താ​ഴു​മാ​യി​രു​ന്നു.

രാ​വി​ലെ 11 മ​ണി​യോ​ടെ സം​ഘം ആ​ദ്യ ക്യാ​ന്പ് സ്ഥാ​പി​ക്കാ​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തി. ടെ​ന്‍റു​ക​ൾ തീ​ർ​ത്തു. അ​ന്ത​രീ​ക്ഷം പ്ര​തി​കൂ​ല​മാ​കും എ​ന്ന​തി​നാ​ൽ 11 മ​ണി​ക്കു ശേ​ഷം മ​ല​ക​യ​റ്റം ഒഴിവാക്കി. സാ​ധ​ന​ങ്ങ​ളും മ​റ്റും പെ​ട്ടെ​ന്ന് ടെ​ന്‍റി​ന​ക​ത്ത് ക​യ​റ്റി എ​ല്ലാ​വ​രും സ്ലീ​പ്പിം​ഗ് ബാ​ഗി​ന​ക​ത്ത് നു​ഴ​ഞ്ഞു ക​യ​റി കി​ട​ന്നു. ക്ഷീ​ണം കാ​ര​ണം എ​ല്ലാ​വ​രും പെ​ട്ടെ​ന്ന് ഉ​റ​ങ്ങി. എ​ന്തോ വ​ലി​യ ശ​ബ്ദം കേ​ട്ട് സു​രേ​ഷ് ഉ​ണ​രു​ന്പോ​ൾ ടെ​ന്‍റ് നി​ന്നു കി​ടു​ങ്ങു​ക​യാ​ണ്. ശ​ക്ത​മാ​യ കാ​റ്റും മ​ഞ്ഞു മ​ഴ​യും. അ​പ്പോഴേ​ക്കും എ​ല്ലാ​വ​രും ഉ​ണ​ർന്നി​രു​ന്നു. ആരും പു​റ​ത്തി​റ​ങ്ങ​രു​ത് എ​ന്ന് ഹു​ക്കും​​സി​ങ് വ​യ​ർ​ല​സി​ലൂ​ടെ നി​ർ​ദേശം ന​ൽ​കി. തുടർന്നുള്ള രണ്ടു ദിവസം ടെന്‍റിൽ തന്നെ.

മൂന്നു മരണം

മൂ​ന്നാം ദി​വ​സം രാ​വി​ലെ​യാ​ണ് കാ​ലാ​വ​സ്ഥ തെ​ളി​യു​ന്ന​ത്. പി​റ്റേ​ന്നു പു​ല​ർ​ച്ചെ ര​ണ്ടാ​മ​ത്തെ ക്യാ​ന്പ് തേ​ടി​യു​ള്ള യാ​ത്ര തു​ട​ങ്ങി. അ​ന്ന് പ​ക്ഷെ, രണ്ടാം ക്യാ​ന്പി​ന് അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ ഒ​ന്നാം ക്യാ​ന്പി​ലേ​ക്കു ത​ന്നെ അ​വ​ർ​ക്ക് മ​ട​ങ്ങേ​ണ്ടി വ​ന്നു. അ​തി​നി​ട​യി​ൽ വീ​ണ്ടും കാ​ലാ​വ​സ്ഥ മോ​ശ​മാ​യി. നാ​ലു ദി​വ​സ​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ര​ണ്ടാ​മ​ത്തെ ക്യാ​ന്പ് അ​വ​ർ​ക്ക് ഉ​റ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ചി​ല​ർ മ​ല​ക​യ​റ്റം മ​തി​യാ​ക്കി താ​ഴെ​യു​ള്ള ബേ​സ് ക്യാ​ന്പി​ലേ ക്ക് ​മ​ട​ങ്ങി​പ്പോ​യി. മ​റ്റു ചി​ല​രു​ടെ കൈ​കാ​ലു​ക​ൾ കൊ​ടിയ ത​ണു​പ്പി​ൽ മ​ര​വി​ച്ച് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. അ​വ​ർ അ​ന​ങ്ങ​ാനോ എ​ണീ​ൽക്കാ​നോ ആ​വാ​തെ സ്ലീ​പ്പിം​ഗ് ബാ​ഗി​ന​ക​ത്ത് കി​ട​ന്നു. അ​ത്ത​ര​ക്കാ​രെ ഉ​പേ​ക്ഷി​ച്ച് മു​ന്നേ​റു​ക​യ​ല്ലാ​തെ വേ​റെ നി​വൃ​ത്തി​യി​ല്ല. അ​വ​രെ അ​ങ്ങ​നെ ത​ന്നെ വി​ട്ട് ബാ​ക്കി​യു​ള്ള​വ​ർ മൂ​ന്നാം ക്യാ​ന്പി​ലേക്ക് ​മ​ല​ക​യ​റാ​ൻ ശ്ര​മം തു​ട​ങ്ങി. ഒ​രാ​ഴ്ച് ശ്ര​മി​ച്ചി​ട്ടാ​ണ് മൂ​ന്നാം ക്യാ​ന്പ് ശ​രി​യാ​യ​ത്. അ​പ്പോ​ഴേ​ക്കും ഹൃ​ദ​യ​ഭേ​ദ​ക​മാ​യ​ത് സം​ഭ​വി​ച്ചി​രു​ന്നു. മ​ര​വി​ച്ച് അ​വ​ശ​രാ​യ​വ​ർ മൂ​ന്നു പേ​രും സ്ലീ​പ്പിം​ഗ് ബാ​ഗി​ന​ക​ത്തുത​ന്നെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

മരിച്ചിട്ടും വീഴാതെ

മൂ​ന്നാ​മ​ത്തെ ക്യാ​ന്പി​ലാ​ണ് മ​റ്റൊ​രു ദാ​രു​ണസം​ഭ​വ​മു​ണ്ടാ​യ​ത്. പൂ​നെ​യി​ൽ നി​ന്നും വ​ന്ന ഡോ.​കു​ൽ​ക്ക​ർ​ണി​യു​ടെ സം​ഘം ര​ണ്ടാം ക്യാ​ന്പി​ൽ നി​ന്നു പു​റ​പ്പെ​ട്ട​ത് വ​ള​രെ വൈ​കി​യാ​ണ്. ഹു​ക്കും​സി​ങി​ന്‍റെ സം​ഘം ക്യാ​ന്പിലെ​ത്തി ടെ​ന്‍റു​ക​ൾ കെ​ട്ടു​ന്ന സ​മ​യ​ത്ത് അ​വ​രെ​ത്തി​യി​രു​ന്നി​ല്ല. പി​റ്റേ ദി​വസം ​പു​ല​ർച്ചെയാ​ണ് മ​ന​സ് മ​ര​വി​പ്പിക്കു​ന്ന ആ ​കാ​ഴ്ച ക​ണ്ട​ത്. ക്യാ​ന്പി​നും കു​റേ താ​ഴെ​യാ​യി തു​റ​ന്ന സ്ഥ​ല​ത്ത് ഡോ.​കു​ൽ​ക്ക​ർ​ണി​യും സം​ഘ​വും വ​രി​വ​രി​യാ​യി മ​ഞ്ഞി​ൽ പു​ത​ഞ്ഞ് ഒ​രു ടാ​ബ്ലോ​യി​ലെ​ന്നപോ​ലെ നി​ൽ​ക്കു​ന്നു. സ​ത്യ​ത്തി​ൽ അ​വ​ർ നാ​ല് പേ​രും മ​രി​ച്ച് മ​ര​വി​ച്ച് നി​ൽ​ക്കു​ക​യാ​ണ്. വൈ​കി എ​ത്തിയ ​അ​വ​ർ ക്യാ​ന്പി​ലെ ടെ​ന്‍റു​ക​ളൊ​ന്നി​ൽ എ​ത്തു​ന്ന​തി​ന് മു​ന്പ് നി​ർ​ഭാ​ഗ്യ​ത്തി​ന് മ​ഞ്ഞു വീ​ഴ്ച​യി​ൽ കു​ടു​ങ്ങിപ്പോയ​താ​ണ്.

നാ​ലാ​മ​ത്തേ​തും അ​വ​സാ​ന​ത്തേ​തു​മാ​യ ക്യാ​ന്പി​ലെ​ത്താ​ൻ ഒ​രാ​ഴ്ച​യെ​ടു​ത്തു. ആ ​യാ​ത്ര​യി​ലാ​ണ് പേ​ടി​പ്പെ​ടു​ത്തു​ന്ന മ​റ്റൊ​രു മ​ര​ണം സം​ഭ​വി​ച്ച​ത്. സം​ഘ​ത്തി​ന് ന​ല്ല ആ​ഴ​വും വീ​തി​യു​മു​ള്ള ഒ​രു ഐ​സ് കി​ട​ങ്ങ് ക​ട​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. നീ​ള​മുള്ള ​നാ​ല് അ​ലു​മി​നി​യം ഏ​ണി​ക​ൾ കൂ​ട്ടി ബോ​ൾ​ട്ടി​ട്ട് ഉ​റ​പ്പി​ച്ച് കി​ട​ങ്ങി​ന് മു​ക​ളി​ൽ പാലം തീ​ർ​ത്താ​ണ് അ​പ്പു​റം ക​ട​ക്കു​ന്ന​ത്. സം​ഘ​ത്തി​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു മി​ടു​ക്ക​ൻ ഷെ​ർ​പ അ​ഞ്ചു കി​ലോ ഭാ​രം വ​രു​ന്ന ഗ്യാ​സ് സി​ലി​ണ്ടറും ​പു​റ​ത്തേ​റ്റി ആ​ദ്യം ക​ട​ക്കാ​ൻ ഒ​രു​ങ്ങി. കാ​ൽ​ഭാ​ഗം എ​ത്തി​യപ്പോ​ഴാ​ണ് ബാ​ല​ൻ​സ് തെ​റ്റി അ​യാ​ൾ താ​ഴേ​ക്ക് വീ​ണ​ത്. ഇ​ടു​പ്പി​ൽ ക​യ​ർ ഹൂ​ക്ക് ചെ​യ്തി​രു​ന്നെ​ങ്കി​ലും ആ ​വീ​ഴ്ച ക​ണ്ട് പേ​ടി​ച്ച സം​ഘ​ത്തി​ൽ നി​ന്നും കൂ​ട്ട നി​ല​വി​ളി ഉ​യ​ർ​ന്നു. ആ​ഴ​മു​ള്ള കി​ട​ങ്ങി​ൽ ക​യ​റി​ൽ തൂ​ങ്ങി​യാ​ടു​ന്ന അ​വനെ ​ഒ​രു വി​ധം വ​ലി​ച്ചു മു​ക​ളി​ൽ ക​യ​റ്റി. പ​ക്ഷെ, വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തിലുണ്ടായ ഹൃദയസ്തം​ഭ​നത്തിൽ അവൻ മരിച്ചു.

എവറസ്റ്റിൽ

1992 മേയ് 10-ന് ​സം​ഘം എ​വ​റ​സ്റ്റി​ന് മു​ക​ളി​ലെ​ത്തി. തെ​ളി​ഞ്ഞ​തും അനു​കൂ​ല​വു​മാ​യ കാ​ലാ​വ​സ്ഥ​യാ​യി​രു​ന്നു അ​പ്പോ​ൾ. അ​വ​ര​വി​ടെ ഭാ​ര​ത​ത്തി​ന്‍റെ ത്രി​വ​ർ​ണ പ​താ​ക ഉ​യ​ർ​ത്തി.

ഒപ്പമുണ്ടായിരുന്ന പലരെയും ദൗത്യത്തിനിടെ നഷ്ടപ്പെട്ടെങ്കിലും അവരുടെ ധീര സ്മരണകൾ വിജയത്തിന്‍റെ കൊടുമുടിയിലും തിളങ്ങിനിന്നു. ഭാ​ര​ത് മാ​താ​കീ ജ​യ് വി​ളി​ക​ളും ആ​ര​വ​ങ്ങ​ളും കൊ​ണ്ട് അ​വ​ർ ആ ​അ​സു​ല​ഭ മൂ​ഹൂ​ർ​ത്തം ആ​ഘോ​ഷി​ച്ചു. സം​ഘ​നേ​താ​വാ​യ ഹു​ക്കും​സി​ങ് പ്ര​ധാ​ന​മ​ന്ത്രി ന​ര​സിം​ഹറാ​വു​വി​നെ സാ​റ്റ​ലൈ​റ്റ് ഫോ​ണി​ൽ വി​ളി​ച്ച് ത​ങ്ങ​ൾ എ​വ​റ​സ്റ്റി​ന്‍റെ നെ​റു​ക​യി​ൽ എ​ത്തി​യ കാ​ര്യം പ​റ​ഞ്ഞു. സം​ഘ​ത്തി​ലെ മു​ഴു​വ​ൻ പേ​ർ​ക്കും അ​ദ്ദേ​ഹം ആ​ശം​സ​ക​ൾ നേ​ർ​ന്നു.

തി​രി​ച്ചി​റ​ങ്ങി​യ സം​ഘം നേ​പ്പാ​ളി​ലെ​ത്തി​പ്പോ​ൾ നേരേ പോ​യ ത് ​എ​വ​റ​സ്റ്റ് ക​യ​റു​ന്ന​വ​രു​ടെ എ​ക്കാ​ല​ത്തേ​യും വ​ലി​യ നാ​യ​ക​ന്‍റെ ഭ​വ​ന​ത്തി​ലേ​ക്കാ​ണ്-​എ​ഡ്മ​ണ്ട് ഹി​ലാ​രി​യു​ടെ! ആ​ഹ്ലാ​ദ​പൂ​ർ​വം അ​വ​രെ സ്വീ​ക​രി​ച്ചാ​ന​യി​ച്ച അ​ദ്ദേ​ഹം അ​വ​ർ​ക്കാ​യി ഒ​രു​ഗ്ര​ൻ വി​രു​ന്നൊ​രു​ക്കു​ക​യും ചെ​യ്തു. ഡൽഹി​യി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ണ്ടും ഉ​ൾ​പ്പെ​ടെ നി ​ര​വ​ധി ഉ​ന്ന​ത​രു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​വ​രു​ടെ സം​ഘം ഏ​റ്റു​വാ​ങ്ങി. പി​ന്നെ അ​നു​മോ​ദ​ന​ങ്ങ​ളു​ടെ പെ​രു​മ​ഴ​യാ​യി​രു​ന്നു.

കിട്ടാത്ത സമ്മാനത്തിന്‍റെ കഥ

1996-ൽ ​ഐ​ടി​ബി​പി​യു​ടെ മ​റ്റൊ​രു സം​ഘം ചൈ​ന വ​ഴി എ​വ​റ​സ്റ്റ് ക​യ​റി​യ​പ്പോ​ൾ അ​വ​ർ​ക്കൊ​പ്പ​വും സു​രേ​ഷ് ഉ​ണ്ടാ​യി​രു​ന്നു. ആ ​മി​ന്നു​ന്ന വി​ജ​യ ങ്ങ​ളു​ടെ പി​ൻ​ബ​ല​ത്തി​ലാ​ണ് 1997-ൽ ​ഐ​ടി​ബി​പി​യി​ൽ നി​ന്നും അ​ദ്ദേ​ഹം എ​സ്പി​ജി​യി​ൽ(​സ്പെ​ഷൽ പ്രൊ​ട്ടക്ഷ​ൻ ഗ്രൂ​പ്പ്)​ബോം​ബ് ഡി​റ്റ​ക്ഷ​ൻ വി​ദ​ഗ്ധ​നാ​യി എ​ത്തു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ വി.​പി.​സി​ങ്, ച​ന്ദ്ര​ശേ​ഖ​ർ, ഐ. ​കെ. ഗു​ജ്റാ​ൾ, എ.​ബി.​വാ​ജ്പേ​യ്, മ​ൻ​മോ​ഹ​ൻ​സി​ങ് എ​ന്നി​വ​രു​ടെ സു​ര​ക്ഷാ സം​ഘ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ദ്ദേ​ഹം 2008 ൽ ​ജോ​ലി​യി​ൽ നി​ന്നു സ്വ ​യം വി​ര​മി​ച്ചു. സു​രേ​ഷ്, ആ​ദ്യം എ​വ​റ​സ്റ്റ് ക​യ​റി​യ​തി​ന്‍റെ കാ​ൽ നൂ​റ്റാ​ണ്ട് തി​ക​ഞ്ഞ​ത് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്. അ​തി​ന്‍റെ അ​ഭി​മാ​ന മു​ഹൂ​ർ​ത്ത​ത്തി​ലും ആ​ഹ്ലാ​ദ​ക​ര​മാ​യ ആ ​ഓ​ർ​മ​യു​ടെ ശോ​ഭ കെ​ടു​ത്തി​ക്കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സി​ൽ ഒ​രു പ്ര​യാ​സം അ​സ്വ​സ്ഥ​ത പ​ട​ർ​ത്തു​ന്നു. 1997-ൽ, ​അ​ന്ന​ത്തെ നാ​യ​നാ​ർ സ​ർ ക്കാ​ർ മ​ല​യാ​ളി​യു​ടെ മു​ഴു​വ​ൻ അ​ഭി​മാ​ന​മാ​യി തീ​ർ​ന്ന ഈ ​പ​ർ​വ​താ​രോ​ഹ​ക​ന് പ്ര​ഖ്യാ​പി​ച്ച 5 ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​നം ഇ​തു​വ​രെ മു​ഴു​വ​നാ​യും കി​ട്ടി​യി​ല്ല എ​ന്ന​താ​ണ​ത്. ക​ഴി​ഞ്ഞ ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രാ​ണ് അ​തി​ൽ നി​ന്നും 1 ല​ക്ഷം രൂ​പ ന​ൽ​കി​യ​ത്. ബാ​ക്കി തു​ക ഇ​പ്പൊ​ഴും കി​ട്ടാ​ക്ക​നി ത​ന്നെ!

മി​നീ​ഷ് മു​ഴ​പ്പി​ല​ങ്ങാ​ട്