സത്യത്തിനു മരണമില്ല
സാർവത്രിക വിദ്യാഭ്യാസമെന്നത് ഒരു വിശേഷവുമല്ലാതായിരിക്കുന്ന ഇക്കാലത്ത് എന്‍റെ കുട്ടിക്കാലത്തേക്കു തിരിഞ്ഞുനോക്കുന്നത് ഒരു വിശേഷമായിരിക്കും. 1930-ൽ കൊയിലാണ്ടിയിൽനിന്നു രണ്ടു മൈൽ തെക്കുള്ള ചെങ്ങോട്ടുകാവ് എന്ന ഗ്രാമത്തിലാണു ഞാൻ ജനിച്ചത്. കമ്മള സമുദായത്തിൽപ്പെട്ട ഒരു കുടുംബത്തിൽ. കമ്മളരെ "മറ്റു പിന്നോക്ക വിഭാഗ' (ഒബിസി) ത്തിലാണു പെടുത്തിയിരുന്നത്. ഞങ്ങളുടെ സമുദായത്തിൽപ്പെട്ടവർക്കു മാത്രമല്ല, ഉന്നതകുലജാതരായ ചിലർക്കൊഴികെ ഗ്രാമത്തിൽ ആർക്കുംതന്നെ പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം ഔപചാരിക വിദ്യാഭ്യാസമുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കേയാണു മലബാർ പ്രദേശത്തുനിന്നൊരാൾ ഉന്നതവിദ്യാഭ്യാസം നേടുകയും മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നു ബിഎസ്‌സി ബിരുദം നേടുകയും ചെയ്തത്. ഇത് അന്നൊരു വലിയ വാർത്തയായിരുന്നു. ഈ സംഭവം ഞങ്ങളുടെ കുടുംബത്തിനു വലിയ പ്രചോദനമായി.

അങ്ങനെയാണു ഞങ്ങളുടെ അച്ഛൻ തന്‍റെ ആറു പുത്രന്മാരിൽ നാലുപേരെ ഉന്നതവിദ്യാഭ്യാസത്തിന് അയച്ചത്. എന്‍റെ ഹൈസ്കൂൾ പ്രവേശനം ഞാൻ ഓർക്കുന്നു. പഠനത്തിന് അര ഫീസ് ആനുകൂല്യം ലഭിക്കുന്നതിനു പ്രവേശനസമയത്തു ഞാൻ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിയിരുന്നു. എന്‍റെ ജാതി "വിശ്വകർമ' എന്നാണു സർട്ടിഫിക്കറ്റിൽ എഴുതിയിരുന്നത്. ബ്രാഹ്മണനായ ഹെഡ്മാസ്റ്റർക്ക് അതു തീരെ ഇഷ്ടപ്പെട്ടില്ല. ജാതി "കമ്മളൻ' എന്നു മാറ്റിയാൽ മാത്രമേ പ്രവേശനം നൽകൂ എന്ന് അദ്ദേഹം ശഠിച്ചു. എന്താണു കാരണമെന്ന് അന്ന് എനിക്കു മനസിലായില്ല. ഏറെക്കാലം കഴിഞ്ഞേ അതൊക്കെ എനിക്കു മനസിലായുള്ളൂ.

എന്നും ഞാൻ പഠനത്തിൽ മുന്നിലായിരുന്നു. 1949-ൽ പ്രീ-യൂണിവേഴ്സിറ്റി പരീക്ഷ ഫസ്റ്റ് ക്ലാസിൽ പാസായി. ഉപരിപഠനത്തിന് ആവശ്യമായ സ്വഭാവ സർട്ടിഫിക്കറ്റിനുവേണ്ടി കോളജ് പ്രിൻസിപ്പലിനെ സമീപിച്ചപ്പോൾ, ഹൈസ്കൂൾ പ്രവേശനസമയത്തേതു പോലുള്ള അനുഭവമാണുണ്ടായത്. ബ്രാഹ്മണനായ പ്രിൻസിപ്പൽ എനിക്കു സർട്ടിഫിക്കറ്റ് നിഷേധിക്കുകയും ഞാനെന്‍റെ കുലത്തൊഴിൽ ചെയ്താൽപ്പോരേ എന്നു ചോദിക്കുകയും ചെയ്തു.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകർത്താക്കൾ കൊണ്ടുവന്നിരുന്ന ചട്ടമാണ് എന്നെ രക്ഷപ്പെടുത്തിയത്. അങ്ങനെ ഞാൻ എൻജിനിയറിംഗ് വിദ്യാർഥിയായി. 1953-ൽ മദ്രാസ് സർവകലാശാലയിൽനിന്ന് കമ്യൂണിക്കേഷൻ എൻജിനിയറിംഗിൽ ബിരുദം നേടി. ചെറിയ ജോലികൾ മാത്രമേ ആദ്യം ലഭിച്ചുള്ളൂ. 1955-ൽ യു.പി.എസ്.സി വഴി വാർത്താവിതരണ-പ്രക്ഷേപണ വകുപ്പിൽ അഖിലേന്ത്യാ റേഡിയോയിൽ എൻജിനിയറായി തെരഞ്ഞെടുക്കപ്പെട്ടു. 1972-ൽ റിട്ടയർ ചെയ്തശേഷം അമേരിക്കയിൽ ലൂയിസിയാനയിലെ ഗ്രാംബ്ളിംഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഫിസിക്സ് വകുപ്പിൽ അധ്യാപകനായി. ഈ സർവകലാശാലയിൽനിന്നുതന്നെ ബിരുദമെടുത്ത ഭാര്യ സുമിത്രയ്ക്കു സർവകലാശാലയുടെ ലൈബ്രറിയിൽ നിയമനം ലഭിച്ചു. ഞങ്ങൾക്കു രണ്ടു പുത്രന്മാരും ഒരു പുത്രിയുമാണുള്ളത്. അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസം നേടിയ അവരെല്ലാവരും അവിടെ ഉന്നതോദ്യോഗങ്ങൾ വഹിക്കുന്നു.

ജാതിയുടെ പേരിൽ അമേരിക്കയിൽ ഞങ്ങൾക്കാർക്കും ഒരു വേർതിരിവും അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്നാൽ എന്‍റെ ചെറുപ്പത്തിൽ സ്വന്തം രാജ്യത്തു ഞാൻ അനുഭവിച്ച വിവേചനം ജാതി സന്പ്രദായത്തെക്കുറിച്ചു പഠിക്കാൻ എന്നെ പ്രേരിപ്പിച്ചു. കോൽക്കത്തയിൽ ആകാശവാണിയിൽ ജോലി ചെയ്യുന്ന കാലത്ത് അവിടത്തെ നാഷണൽ ലൈബ്രറിയിൽ നിത്യസന്ദർശകനായിരുന്ന ഞാൻ പ്രാചീനഭാരതത്തെക്കുറിച്ചുള്ള ചരിത്രഗ്രന്ഥങ്ങളിൽ ജാതിസന്പ്രദായത്തിന്‍റെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷണങ്ങൾ നടത്തി.

ഇന്ത്യയിൽ സ്കൂളുകളിലും മറ്റും പഠിപ്പിക്കപ്പെടുന്ന സാമൂഹ്യ ചരിത്രത്തിലെയും മതചരിത്രത്തിലെയും പല ഭാഗങ്ങളും ആധികാരികമല്ലെന്നു ഞാൻ മനസിലാക്കി. ബ്രാഹ്മണാധിപത്യം ബുദ്ധമതത്തെയും സിന്ധുനദീതട സംസ്കാരത്തെയും കുറിച്ചുള്ള പല വസ്തുതകളും മറച്ചുവച്ചു.

ബുദ്ധമതത്തെ ഒതുക്കിക്കളഞ്ഞ ബ്രാഹ്മണാധിപത്യം ഇവിടെ ജാതിവ്യവസ്ഥയെ ഊട്ടിവളർത്തി. ഹൈന്ദവരിലെ നല്ലൊരു ഭാഗത്തെ ജാതിയുടെ പേരിൽ ചവിട്ടിത്താഴ്ത്തി. അങ്ങനെ ചവിട്ടിത്താഴ്ത്തപ്പെട്ടവരുടെ ജീവിതം എന്നും പട്ടിണിയിലും ദാരിദ്ര്യത്തിലും നിരക്ഷരതയിലുമായി. പത്തൊന്പതാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാർ പൊതു വിദ്യാഭ്യാസവും തുല്യനീതി വ്യവസ്ഥയും കൊണ്ടുവന്നതോടെയാണു താഴ്ന്ന ജാതിക്കാർക്ക് അല്പമെങ്കിലും ആശ്വാസം കിട്ടിത്തുടങ്ങിയത്.

1911-ലെ സെൻസസിൽ ഇക്കൂട്ടരെ താഴ്ന്ന ജാതിക്കാർ, തീണ്ടാൻ പാടില്ലാത്തവർ, ഗോത്രവർഗക്കാർ എന്നിങ്ങനെ വിഭജിക്കുകയും അവരെ യഥാക്രമം മറ്റു പിന്നോക്ക വിഭാഗങ്ങൾ (ഒബിസി), പട്ടികജാതിക്കാർ, പട്ടികവർഗക്കാർ എന്നു വിളിക്കുകയും ചെയ്തു. അതിന്‍റെ അടിസ്ഥാനത്തിൽ അവർക്കു സ്കൂൾ-കോളജ് പ്രവേശനത്തിനും സർക്കാർ സർവീസുകളിൽ നിയമനത്തിനും സംവരണം ഏർപ്പെടുത്തുകയും ചെയ്തു. അങ്ങനെ താഴ്ന്ന ജാതിക്കാർക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം മാത്രമല്ല, ഫീസ് ആനുകൂല്യങ്ങളും ലഭിച്ചു.

ബ്രിട്ടീഷ് സർക്കാരിന്‍റെ ഈ നടപടിക്ക് ഉന്നത ജാതികളിൽനിന്നു കടുത്ത എതിർപ്പു നേരിടേണ്ടിവന്നു. ദക്ഷിണേന്ത്യയിലെ ശക്തമായൊരു ബ്രാഹ്മണസഭ സകല സാമൂഹ്യ പരിഷ്കാരങ്ങളെയും എതിർത്തു. വർണ വ്യവസ്ഥയെ നിരാകരിക്കുന്ന ഏതു പരിഷ്കാരവും ഹൈന്ദവ വിരുദ്ധമാണെന്ന് 1921 ഓ​ഗ​സ്റ്റി​ൽ ത​ഞ്ചാ​വൂ​രി​ൽ ന​ട​ന്ന മ​ദ്രാ​സ് പ്ര​വി​ശ്യാ വ​ർ​ണാ​ശ്ര​മ ധ​ർ​മ സ​മ്മേ​ള​നം പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ ജോ​ലി​ക​ൾ​ക്കും മ​റ്റും അ​ഭ്യ​സ്ത​വി​ദ്യ​രാ​യ മേ​ൽ​ജാ​തി​ക്കാ​രെ ആ​ശ്ര​യി​ക്കേ​ണ്ടി​യി​രു​ന്ന ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന് ഇ​ക്കൂ​ട്ട​രെ പി​ണ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​നു ത​ങ്ങ​ളു​ടെ പ​രി​ഷ്ക​ര​ണ നി​യ​മ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

പാ​ശ്ചാ​ത്യ വി​ദ്യാ​ഭ്യാ​സം ഇ​വി​ടെ ന​ട​പ്പാ​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ അ​തു ക്രി​സ്തു​മ​ത പ്ര​ചാ​ര​ണ​ത്തി​നു​ള്ള ത​ന്ത്ര​മാ​ണെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ന്നു. കു​ട്ടി​ക​ളെ സ്കൂ​ളി​ല​യ​ച്ച മാ​താ​പി​താ​ക്ക​ളെ മ​ർ​ദി​ക്കു​ക​യും അ​വ​ർ​ക്കു ജോ​ലി നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത അ​നേ​കം സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി. എ​ന്താ​യി​രു​ന്നു ഇ​തി​ന്‍റെ​യൊ​ക്കെ ഫ​ലം? ഇം​ഗ്ലീ​ഷ് ഭാ​ഷ​യും പാ​ശ്ചാ​ത്യ സം​സ്കാ​ര​വും പ​ഠി​പ്പി​ക്കാ​ൻ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ സ്ഥാ​പി​ച്ച കോ​ള​ജു​ക​ളു​ടെ​യും സ്കൂ​ളു​ക​ളു​ടെ​യും പ്ര​യോ​ജ​നം ജ​ന​സം​ഖ്യ​യു​ടെ ചെ​റി​യൊ​രു ഭാ​ഗം മാ​ത്ര​മാ​യി​രു​ന്ന ബ്രാ​ഹ്മ​ണ​ർ​ക്കും ഉ​ന്ന​ത​ജാ​തി​ക്കാ​ർ​ക്കും മാ​ത്രം ല​ഭി​ച്ചു. സ​ർ​ക്കാ​ർ ജോ​ലി​ക​ൾ അ​വ​രു​ടെ കു​ത്ത​ക​യാ​യി. സാ​ന്പ​ത്തി​ക വി​ക​സ​നം അ​വ​രു​ടെ കൈ​ക​ളി​ലൂ​ടെ​യാ​യി.

ഞാ​ൻ അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​പ്പോ​ൾ മു​ത​ൽ ഇന്ത്യയിലെ സാമൂഹിക-മത-രാഷ്‌ട്രീയ ചരിത്രത്തിന്‍റെ സത്യസന്ധമായ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി നിരവധി പുസ്തകങ്ങൾ പഠനവിധേയമാക്കി. ജോലിയിൽനിന്നു വിരമിച്ചതിനുശേഷമുള്ള എന്‍റെ സമയം കൂടുതലും ചെലവഴിച്ചത് രണ്ടു പുസ്തകങ്ങൾ എഴുതുന്നതിലായിരുന്നു. 2009ൽ " റൈറ്റിംഗ് ഇന്ത്യൻ ഹിസ്്റ്ററി: എ വ്യൂ ഫ്രം ബിലോ'യും ഇക്കൊല്ലം "ട്രൂത്ത് നെവർ ഡൈസ്' ഉം എഴുതി. ഇന്ത്യയിലും അമേരിക്കയിലും വച്ച് ഞാൻ വായിച്ച പുസ്തകങ്ങളിൽനിന്നുള്ള അറിവുകളാണ് ഇരു പുസ്തകങ്ങളിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്.

എനിക്കു പറയാനുള്ളത് ഇങ്ങനെ ഉപസംഹരിക്കാം. പാശ്ചാത്യ ഗവേഷകർ കണ്ടെത്തിയ ഇന്ത്യയുടെ പുരാതന ചരിത്രം നിക്ഷിപ്ത താത്പര്യക്കാർ പ്രചരിപ്പിക്കുന്നതുപോലെ പക്ഷപാതപരമായ സങ്കലനമായിരുന്നില്ല. നിഷ്പക്ഷമായ അന്വേഷണത്തിന്‍റെയും തെളിവുകളുടെയും ഫലമാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിലെ മത-സാമൂഹിക-രാഷ്‌ട്രീയ ചരിത്രത്തെക്കുറിച്ച് ഞാൻ പുസ്തകമെഴുതിയത് ജനങ്ങളെ ബോധവത്കരിക്കണമെന്നും ഇന്ത്യയിൽ ഇന്നും നിലനില്ക്കുന്ന സാമൂഹിക പ്രശ്നങ്ങളെ ലഘൂകരിക്കണമെന്നുമുള്ള നല്ല ഉദ്ദേശ്യത്തോടെ മാത്രമാണ്.

Click here to view Print Edition

അച്യുതൻ എം. കണ്ടിയിൽ