സിദ്ദിഖ് വീണ്ടും ബോളിവുഡിലേക്ക്
<യ>മലയാളവും തമിഴും കടന്ന് ബോളിവുഡിന്റെ വരെ സംവിധായകനായി നിൽക്കുമ്പോൾ പിന്നിട്ട കാലത്തെക്കുറിച്ച് ഓർത്തെടുത്താൽ?<യൃ><യൃ>ഓർത്തെടുക്കാനായിട്ട് മറന്നിട്ടുവേണ്ടേ. ആ ഓർമകൾ എന്നോടുകൂടെ എപ്പോഴുമുണ്ട്. പഴയകാലത്തെ, സുഹൃത്തുക്കളെ, ഗുരുഭൂതന്മാരെ ഒക്കെ മറന്നാൽ ദൈവത്തെ മറന്ന് പ്രവർത്തിക്കുംപോലെയാകും അത്. എത്ര പരിശ്രമിച്ചാലും വിജയം കാണില്ല. ചെറുപ്പംമുതലേ ഞാൻ നല്ല പുസ്തകങ്ങളുടെ കൂട്ടുകാരനായിരുന്നു. കൂട്ടുകാരൊക്കെ ക്ലാസിനുശേഷം ഓരോ കളികളിൽ ഏർപ്പെടുമ്പോൾ ഞാൻ പതിയെ വായനശാലയിലേക്കു മുങ്ങും. അന്ന് ആ വായനയിലൂടെ ലഭിച്ച അറിവുകൾ പിൽക്കാലത്ത് സിനിമയിലെത്തിയപ്പോൾ ഉപകാരപ്രദമായി.<യൃ><യൃ>ഞാൻ ആദ്യം ചെയ്യുന്ന തൊഴിൽ സിനിമയുമായി ബന്ധപ്പെട്ടല്ല. പുല്ലേപ്പടി സ്കൂളിലെ ക്ലർക്ക് ആയിരുന്നു ആദ്യം. അന്ന് ആ ജോലി എന്റെ കുടുംബത്തിന് വലിയൊരു അനുഗ്രഹമായിരുന്നു. എവിടെയായിരുന്നാലും നമ്മൾ സിൻസിയറാകുക. അപ്പോൾ ദൈവം നമ്മോടുകൂടെയുണ്ടാകും. അതാണ് എന്നിലും സംഭവിച്ചത്. ക്ലർക്ക് ജോലിക്കൊപ്പംതന്നെ ആബേലച്ചന്റെ കലാഭവനിൽ മെംബറും. അതും പോരാഞ്ഞ് മഹാരാജാസ് ഈവനിംഗ് കോളജിൽ സ്റ്റുഡന്റും. നിന്നുതിരിയാൻ നേരമില്ല. കലാഭവനെപ്പറ്റി പറയുമ്പോൾ ആബേലച്ചനെപ്പറ്റി പറയാതിരിക്കാനാവില്ല. വളരെ നല്ല ഗുണങ്ങളുള്ള ഒരു വൈദികശ്രേഷ്ഠനായിരുന്നു അദ്ദേഹം. അച്ചൻ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. എന്നിലെ പല ഗുണങ്ങളെയുംകുറിച്ച് പലരും പ്രശംസിക്കുമ്പോൾ ഞാൻ ആബേലച്ചനെ ഓർക്കാറുണ്ട്. എന്റെ ഇന്നത്തെ ഉയർച്ചയ്ക്കൊക്കെ മൂലകാരണം ഫാസിൽ സാറാണ്. അദ്ദേഹമാണ് എന്നെയും ലാലിനെയും സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയത്. എന്റെ ഗുരുനാഥൻ ഫാസിൽസാറാണ്.<യൃ><യൃ><യ>താങ്കളുടെ പല സിനിമകളിലും സൗഹൃദത്തെയും പരസ്പരമുള്ള നന്മകളെയും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നതു കാണാം. ഇത് ബോധപൂർവമാണോ?<യൃ><യൃ>അതെ. എന്നിലുള്ള ആദർശവും നന്മകളും ഞാൻ പ്രസംഗിക്കാറില്ല. അത് പറയാനുള്ള സ്പെയിസാണ് എന്റെ സിനിമ. സത്യവും നന്മയുമേ വിജയിക്കൂ. അത് സിനിമയിലായാലും ജീവിതത്തിലായാലും.<യൃ><യൃ><യ>പുതിയ നിർമാണക്കമ്പനിയെക്കുറിച്ച്?<യൃ><യൃ>എസ് ടാക്കീസ് എന്നാണ് പേര്. ആദ്യ ചിത്രത്തിന്റെ നിർമാണപ്രവർത്തനത്തിലിരിക്കുമ്പോഴാണ് നിങ്ങൾ വന്നത്. അതിന്റെ എഴുത്തും മറ്റു കാര്യങ്ങളും തകൃതിയായി നടക്കുന്നു. ജയസൂര്യയുടേതാണ് ആദ്യ ചിത്രം. അദ്ദേഹത്തെവച്ച് ഞാൻ ചെയ്യുന്ന ആദ്യചിത്രം എന്റെ കമ്പനി നിർമിക്കുന്നു എന്നുള്ളത് കൂടുതൽ സന്തോഷകരം.<യൃ><യൃ><യ>സ്ക്രിപ്റ്റിനും ഡയറക്്ഷനും കൂടെ ഇപ്പോൾ നിർമാണവും കൂടുതൽ സ്ട്രെയിനല്ലേ?<യൃ><യൃ>നേരത്തേ ഞാൻ പറഞ്ഞതുപോലെ നമ്മൾ ചെയ്യുന്ന പ്രവൃത്തിയിൽ സിൻസിയറാകുമ്പോൾ ഒരു ബുദ്ധിമുട്ടുമില്ല. അതും നമ്മൾ ഇഷ്‌ടപ്പെട്ട് ചെയ്യുന്ന കാര്യമാകുമ്പോൾ ആ ഒഴുക്കിനൊപ്പം അങ്ങ് പൊയ്ക്കൊള്ളും. ഇപ്പോൾ എഴുതാനായി ഞാൻ കൂടുതലും ചെലവിടുന്നത് വിദേശങ്ങളിലാണ്. ദുബായിയിലും ശ്രീലങ്കയിലുമൊക്കെ അതിനായി വീടുകളുണ്ട്. നാട്ടിലാകുമ്പോൾ ഒരുപാട് പ്രോഗ്രാംസ് അറ്റൻഡ് ചെയ്യേണ്ടിവരും. ഒരുപാട് അപ്പോയിൻമെന്റ്സ് ഉണ്ടാകും. വിദേശത്താകുമ്പോൾ സ്വസ്‌ഥം. പെട്ടെന്ന് വർക്ക് തീരും.<യൃ><യൃ><ശാഴ െൃര=/ളലമേൗൃല/റെ1ബെശേഹഹ2ബ24072016.ഷുഴ മഹശഴി=ഹലളേ><യൃ><യ>ബോഡിഗാർഡിനുശേഷം ബോളിവുഡിലേക്ക്...?<യൃ><യൃ>ഉടനുണ്ട്. ഇപ്പോൾ ചെയ്യുന്ന മലയാളം വർക്ക് കഴിഞ്ഞാൽ ഉടൻ ആരംഭിക്കും. ഈ മാസംതന്നെ സൈൻ ചെയ്യും. ദീപികയോടാണ് ആദ്യമായി അനൗൺസ് ചെയ്തിരിക്കുന്നത്. മറ്റു കാര്യങ്ങൾ ഇപ്പോൾ പറയാൻ നിർവാഹമില്ല.<യൃ><യൃ><യ>രജനീകാന്തുമായി തമിഴിൽ ഒന്നിക്കുന്നു എന്ന വാർത്തയുണ്ടല്ലോ?<യൃ><യൃ>രജനിസാറുമായി ഒരു പ്രൊജക്ട് സാധ്യത കുറവാണ്. പക്ഷേ, ഭാസ്കർ ദി റാസ്കലിന്റെ തമിഴ് റീമേക്ക് പ്രതീക്ഷിക്കാം. ഏതായാലും ബോളിവുഡ് പ്രൊജക്ട് കഴിയട്ടെ.<യൃ><യൃ><യൃ><യ>പറയുന്നതെല്ലാം അറിഞ്ഞോ അറിയാതെയോ വിവാദമാകുന്ന ആളാണ് സൽമാൻ ഖാൻ. അദ്ദേഹവുമായി പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടായിരുന്നു?<യൃ><യൃ>ഞാനാണെങ്കിൽ ഹിന്ദിയിൽ പുതുമുഖം. പോരാഞ്ഞതിന് മലയാളിയും. അതുകൊണ്ട് ചില മുൻവിധികളോടെയാണ് പോയത്. പോകുന്നതിനു മുമ്പ് ഭയങ്കര സ്ട്രെസായിരുന്നു. സൽമാനെ പരിചയപ്പെട്ടുകഴിഞ്ഞപ്പോൾ ഞാൻ അദ്ഭുതപ്പെട്ടുപോയി. വളരെ നല്ല പെരുമാറ്റം. എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ കൂടുതൽ ശ്രദ്ധിക്കുന്നതായി തോന്നി. വളരെ നല്ല മനുഷ്യനായാണ് എനിക്ക് ഫീൽ ചെയ്തത്.<യൃ><യൃ><യ>ഫഹദ് ഫാസിലുമായി ഒരു പ്രൊജക്ട് അനൗൺസ് ചെയ്തിരുന്നല്ലോ, പിന്നീട് അത് മുടങ്ങിയല്ലോ, ഫഹദുമായി എന്തെങ്കിലും പ്രശ്നം?<യൃ><യൃ>ഒരു പ്രശ്നവുമില്ല. എന്റെ പ്രൊജക്ടിൽ ഫഹദ് തൃപ്തനല്ലായിരിക്കാം. അത് അവരുടെ സ്വാതന്ത്ര്യമല്ലേ. അതിന് മറ്റ് അർഥങ്ങൾ ഒന്നും നൽകേണ്ട.<യൃ><യൃ><യ>സിനിമാക്കാരൊക്കെ രാഷ്ട്രീയത്തിലേക്കും രാഷ്്ട്രീയക്കാർ സിനിമയിലേക്കും എന്നുള്ളത് ഒരു ട്രെൻഡായിരിക്കുന്നു. താങ്കൾക്കും രാഷ്്ട്രീയ പാരമ്പര്യമുണ്ടല്ലോ. ഇലക്്ഷനിൽ നിൽക്കാൻ അവസരം വന്നാൽ...?<യൃ><യൃ>വാപ്പ മുസ്ലിംലീഗിന്റെ നേതാവായിരുന്നു. വാപ്പയും സുലൈമാൻ സേട്ടുമായുള്ള ബന്ധം മൂലം ഞങ്ങൾ പിള്ളേരെയൊക്കെ അന്ന് എംഎസ്എഫുകാരാക്കി. പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുക, ചേരികളിൽ സന്ദർശനം, അവിടെ ഭക്ഷണവും വസ്ത്രവും എത്തിക്കുക, കൈയെഴുത്തു മാസിക ചെയ്യിക്കുക, കൂട്ടത്തോടെ പള്ളിയിൽ പോക്ക്. ഇതൊക്കെയായിരുന്നു മെയ്ൻ പരിപാടി. അല്ലാതെ കടുത്ത രാഷ്്ട്രീയ കാഴ്ചപ്പാടുകളിലേക്കൊന്നും പോയിട്ടില്ല. അല്ലെങ്കിലും അതൊക്കെ ആ കാലം. ഇപ്പോൾ സിനിമ മാത്രമാണ് മുഖ്യം.<യൃ><യൃ><യൃ><യ>താങ്കളുടെ സഹോദരനെപ്പോലുള്ള ലാൽ താരവുമാണ്. ആ രംഗത്ത് കാണുന്നില്ലല്ലോ?<യൃ><യൃ>രാഷ്ട്രീയത്തിന്റെ കാര്യം പറഞ്ഞപോലെ അത് എനിക്കു പറ്റിയ പണിയല്ല. കലാഭവനിലൊക്കെ ഉണ്ടായിരുന്നപ്പോൾ സ്റ്റേജിലൊക്കെ അഭിനയിച്ചിട്ടുണ്ട്. അപ്പോഴേ എന്നിലെ നടനെ എനിക്ക് ഇഷ്‌ടമല്ല. അങ്ങനെയാണ് അന്നേ ഞാൻ എഴുത്തിലേക്കും ഡയറക്ഷനിലേക്കും ഫോക്കസ് ചെയ്തത്. ലാൽ അന്നും ഇന്നും നല്ല നടനാണ്. ഭയങ്കര ടൈമിംഗുള്ള നടൻ. എന്റെ തമിഴ് സിനിമ എങ്കൾ അണ്ണയിൽ ഞാൻ ലാലിനെ അഭിനയിപ്പിച്ചിട്ടുണ്ട്. പന്നെ ലേറ്റസ്റ്റായി എന്റെ എഴുത്തിൽ ലാൽ സംവിധാനം ചെയ്ത കിംഗ് ലയറിലും.<യൃ><യൃ><യ>കലാഭവൻ മണിയുടെ മരണം ഇപ്പോഴും വാർത്തയിൽ നിറഞ്ഞുനിൽക്കുന്നു. ഒരുപാട് വിവാദവാർത്തകൾ. എന്തു പറയുന്നു?<യൃ><യൃ>മണി എനിക്ക് അനുജൻതന്നെയായിരുന്നു. മണിയുടെ മരണം ഇപ്പോഴും വിശ്വസിക്കാൻ പറ്റാത്തപോലെ. മണി പണ്ടും ഇപ്പോഴും സാധാരണക്കാരൻതന്നെയായിരുന്നു. ഒരിക്കലും തലമറന്ന് എണ്ണ തേയ്ക്കാത്തയാൾ. അതുകൊണ്ടൊക്കെയാകാം ഒരുവന്റെ സങ്കടം കേൾക്കുമ്പോൾ ആ വേദന തന്റേതായി കരുതി അവനെ മാറോടണയ്ക്കുന്നതും സഹായിക്കുന്നതും. ഈ സ്വഭാവഗുണങ്ങൾകൊണ്ടുതന്നെയാണ് മണിയുടെ അകാലത്തിലുള്ള ഈ വേർപാട് ഞങ്ങൾ സഹപ്രവർത്തകരെക്കാൾ മലയാളിയുടെയും തമിഴന്റെയും തെലുങ്കന്റെയും ഓരോ കുടുംബത്തിലും ഷോക്കായത്. മണിയുടെ വേർപാട് സ്വന്തം കുടുംബത്തിനു പുറമേ മറ്റ് നിരവധി പേരുടെ അത്താണിയാണ് നഷ്‌ടമായത്. ഒരു ഉദാഹരണം പറയാം: ഒരു ദിവസം എന്നെ കാണാൻ മണി വന്നു. എന്നെ ഇക്ക എന്നാണ് വിളിക്കുക. സങ്കടത്തോടെഎന്നോടു പറഞ്ഞു: മിമിക്രിയിൽനിന്നു വന്നവരിൽ നമ്മൾ കുറച്ചുപേരെ രക്ഷപ്പെട്ടിട്ടുള്ളൂ. അല്ലാത്തവർ ഒരുപാടുണ്ട്. വീടില്ലാത്തവർ, രോഗം മൂലം ക്ലേശിക്കുന്നവർ, വിവാഹം നടത്താൻ ബുദ്ധിമുട്ടുന്നവർ. അവരെ എങ്ങനെയെങ്കിലും രക്ഷിക്കണം. അതിന്റെ ധനസമാഹരണത്തിനായി ഇക്ക ഒരു ഷോ ഡയറക്ട് ചെയ്യണം. ഇതായിരുന്നു മണിയുടെ ആഗമനോദ്ദേശ്യം. ഞാൻ അപ്പോഴേ സമ്മതിച്ചു. മണിതന്നെ ആ പ്രോഗ്രാമിനു പേരുമിട്ടു – സിനിമാ ചിരിമാ. ആ പ്രോഗ്രാമിലൂടെ കോടികൾ ലഭിച്ചു. അതെല്ലാം അവശകലാകാരന്മാർക്കായി വിനിയോഗിച്ചു. ഇതായിരുന്നു മണി. മരണത്തെക്കുറിച്ചുള്ള വിവാദത്തെക്കുറിച്ചൊന്നും പറയാൻ ഞാൻ ആളല്ല. എങ്കിലും ഒന്നു പറയാം: നിരവധി കലാകാരന്മാരുടെ മരണത്തിന് കാരണക്കാരൻ മറ്റാരുമല്ല, മദ്യമാണ്. ഒരു കലാകാരന്റെ, പ്രത്യേകിച്ച് സിനിമാതാരത്തിന്റെ പ്രധാന ആയുധം അവന്റെ ശരീരംതന്നെയാണ്. ഓരോ പ്രേക്ഷകനു മുന്നിലും അവന്റെ ശരീരത്തെ പാകപ്പെടുത്തി സംരക്ഷിച്ചു നിർത്തേണ്ട ബാധ്യതയും താരത്തിനുതന്നെയാണ്. ഇനിയെങ്കിലും ലഹരിക്കു മുന്നിൽ ആരും സ്വന്തം ജീവിതം അടിയറവയ്ക്കരുത്. മണിയെ അങ്ങനെ ആർക്കും അപായപ്പെടുത്താനൊന്നും സാധിക്കില്ല. മണി ഒരു പ്രസ്‌ഥാനംതന്നെയായിരുന്നു. അല്ലെങ്കിൽത്തന്നെ അതിനൊരു കാരണം വേണ്ടേ. മണിയെ കബളിപ്പിച്ച് പണം തട്ടിയെടുക്കാനും സാധിക്കില്ല. പണം പോകുന്നുണ്ടെങ്കിൽ, കൊണ്ടുപോകട്ടെ എന്ന രീതിയിൽ മനഃപൂർവം കണ്ണടയ്ക്കുകയേയുള്ളൂ. വളരെ ഇന്റലിജന്റായ ആളാണ്. അതിനാൽ വിവാദങ്ങളൊക്കെ മറക്കാം. എന്റെ ഓർമകളിലെ മണിക്ക് മരണമില്ല.<യൃ><യൃ><യ>വ്യക്‌തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങൾ? വസ്ത്രം, വാഹനം, ഭക്ഷണം....?<യൃ><യൃ>വസ്ത്രത്തിന്റെ ബ്രാൻഡിൽ ഞാൻ കോൺഷ്യസല്ല. സോഫ്റ്റ് കളറുകളാണ് ഇഷ്‌ടം. പിന്നെ കുറേ ഷർട്ടുകൾ ഗിഫ്റ്റായി കിട്ടും. വാച്ചുകളും അങ്ങനെതന്നെ. വാഹനത്തിന്റെ കാര്യം, ഇപ്പോൾ ഉപയോഗിക്കുന്നത് റേഞ്ച്റോവറാണ്. ഭക്ഷണം പുട്ടും മീൻകറിയുമാണ് വളരെയിഷ്‌ടം. മൂന്നു നേരവും ഇതുതന്നെയായാൽ വളരെ സന്തോഷം.<യൃ><യൃ><യ>തിരക്കുകൾ ഒഴിയുമ്പോൾ യാത്രകൾ പോകാറുണ്ടോ?<യൃ><യൃ>യാത്ര പോകാനായി മാത്രം ഇറങ്ങാറില്ല. ജോലിയുടെ ഭാഗമായിത്തന്നെ ധാരാളം യാത്രകൾ ഉണ്ടല്ലോ. അത് ആസ്വദിക്കാറുമുണ്ട്. ഒഴിവുനേരങ്ങളിൽ ഫാമിലിയുടെ കൂടെ കൂടാനാണ് വളരെയിഷ്‌ടം. <യൃ><യൃ><യ>കുടുംബത്തെക്കുറിച്ച്...?<യൃ><യൃ>ഭാര്യ സാജിദ. മൂന്നു പെൺമക്കൾ – സുമയ്യ, സാറ, സുക്കൂൻ. മൂത്ത രണ്ടു പേരുടെയും കല്യാണം കഴിഞ്ഞു. സുമയ്യ പഠിച്ചപ്പോഴൊക്കെ റാങ്ക് ഹോൾഡറാണ്. പിജിക്ക് ഫസ്റ്റ് റാങ്കും. സാറാ നന്നായി ചിത്രം വരയ്ക്കും. എന്നെയിരുത്തിയൊക്കെ ചിത്രം വരച്ചിട്ടുണ്ട്. സുക്കൂൻ ആണ് സിനിമയെക്കുറിച്ചൊക്കെ അഭിപ്രായം പറയുന്നത്. അതൊക്കെ ശരിയാണുതാനും. എന്റെ സിനിമയുടെ വിജയത്തിനായുള്ള പ്രാർഥനയും ഉണ്ട് അവൾക്ക്.<യൃ><യൃ>സമയം കടന്നുപോയത് അറിഞ്ഞില്ല. പുറത്തു നിരവധി ആളുകൾ വെയ്റ്റ് ചെയ്യുന്നു. അവരിൽ ബോളിവുഡിൽനിന്നുള്ളവരും ഉണ്ട്. അഭിമുഖം അവസാനപ്പിക്കാറായിരിക്കുന്നു. കൈകൊടുത്ത് ആ മുറി വിട്ടൊഴിയുമ്പോൾ ബോളിവുഡിൽനിന്നുള്ളവർ ആ മുറി കൈയടക്കിയിരുന്നു. അതേ, ഭാഷകൾക്കതീതമയി ഈ സൗമ്യഭാവം പടരുകയാണ്.<യൃ><യൃ><യ>സെൻ